അനിയൻ മിഥുൻ എന്റെ അനിയൻ അല്ല! ആരും തെറ്റിദ്ധരിക്കരുത്, മിഥുൻ രമേഷ്, വീഡിയോ

ബിഗ് ബോസ് അഞ്ചാം സീസണിലെ മത്സരാര്ഥിയാണ് അനിയൻ മിഥുൻ, ഇപ്പോൾ താരത്തിന്റെ വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്, താൻ വിഷു ചാമ്പ്യൻ ആണെന്ന, താരത്തിന്റെ അവകാശ വാദം ആണ് ഇങ്ങനൊരു വിമർശനത്തിന് വഴി തെളിച്ചത്, എന്നാൽ ഇപ്പോൾ നടനും അവതാരകനുമായ മിഥുൻ രമേഷ് അനിയൻ മിഥുൻ തന്റെ അനിയൻ അല്ല കാര്യമാണ് തന്റെ ഫേസ് ബുക്കിൽ കൂടി ആരാധകരുമായി പങ്കുവെക്കുന്നത്.

താരം കുറിപ്പിനൊപ്പം തന്റെ അമ്മയും, സഹോദരൻ നിഥിനുമായുള്ള ചിത്രവും പങ്കുവെച്ചു. എന്റെ അനിയന്റെ പേര് നിഥിൻ  രമേശ് എന്നാണ്, അനിയൻ മിഥുൻ എന്റെ അനിയൻ അല്ല എന്നാണ് മിഥുൻ പങ്കുവെച്ച കുറിപ്പ്,ആരും തെറ്റിദ്ധരിക്കേണ്ട,  താരത്തിന്റെ ഈ  പോസ്റ്റിനു താഴ് നിരവധി ആരാധകരും സെലിബ്രറ്റികളുമാണ് കമെന്റുമായി എത്തിയിരിക്കുന്നത്

അനിയൻ മിഥുൻ എന്നാണ് അല്ലാതെ മിഥുന്റെ അനിയൻ എന്നല്ല എന്നൊരാൾ കമെന്റ് ചെയ്യ്തിരുന്നു, ബിഗ് ബോസിലെ ഒരു ടാസ്ക്കിൽ പാരാ കമാന്റോ ആയ ഒരു കാമുകി തനിക്കുണ്ടായിരുന്നു എന്നും, അവർ വെടിയേറ്റ് മരിച്ചെന്നും, ദേശിയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപിടിച്ചു കരഞ്ഞുവെന്നും അനിയൻ മിഥുൻ അവകാശപ്പെട്ടിരുന്നു, താരത്തിന്റെ ഈ ഒരു വാക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിരവധി വിമർശനത്തിന് വഴി തെളിച്ചത്. എന്തിനു മോഹൻലാൽ പോലും ഇതിൽ ഇങ്ങനൊരു ലേഡി ഇല്ല എന്ന് പറഞ്ഞ രംഗത്തു എത്തിയിരുന്നു.

Suji