പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന താര വിവാഹമാണ് റാണാ-മീഹിക ജോഡികളുടേത്. നേരുത്തേ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് വിവാഹം മാറ്റിവെയ്ക്കുകയാണ്. എന്നാൽ ഇപ്പോൾ ആഗസ്റ്റ് 8 നു ഇരുവരുടെയും വിവാഹം നിശ്ചയിരിക്കുകയാണ്. വിവാഹാഘോഷങ്ങൾ ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞു. ഇന്നലെ ആയിരുന്നു ഹാൽദി ചടങ്ങുകൾ നടന്നത്. ഹല്‍ദി ചടങ്ങുകളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഹൈദരാബാദില്‍ മിഹീകയുടെ വസതിയിലാണ് കഴിഞ്ഞ ദിവസം ഹാല്‍ദി ചടങ്ങുകള്‍ നടന്നത്.
ബിസിനസുകാരനായ സുരേഷ് ബജാജിന്റെയുും ജുവലറി ഡിസൈനറായ ബന്റി ബജാജിന്റെയും മകളാണ് മിഹീക. ഇന്റീരിയര്‍ ഡിസൈനിംഗ് ബിരുദധാരിയായ മിഹീക ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോ എന്ന പേരില്‍ ഒരു സ്ഥാപനവും നടത്തുന്നുണ്ട്.
മഞ്ഞ നിറത്തിലെ ട്രെഡീഷണല്‍ ലെഹങ്കയില്‍ അതീവ സുന്ദരിയായാണ് മിഹീക ഹാൽദി ആഘോഷത്തിന് എത്തി ചേർന്നിരിക്കുന്നത്. ഔട്ട്ഫിറ്റിനൊപ്പം വ്യത്യസ്ഥമായ മിഹീകയുടെ ആഭരണങ്ങളും ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി. സ്വര്‍ണത്തിനും ഡയമണ്ടിനും പകരം കമ്മലും വളയും മോതിരവുമെല്ലാം ചിപ്പികള്‍ കൊണ്ടു കോര്‍ത്തെടുത്തവയാണ്.കോവിഡ് 19 ടെസ്റ്റ് നടത്തിയതിനു ശേഷമേ അതിഥികള്‍ വിവാഹത്തിനെത്തൂ. സോഷ്യല്‍ ഡിസ്റ്റന്‍സിഗ് പാലിക്കുന്ന രീതിയിലാവും വേദി സജ്ജീകരിക്കുക. വെന്യൂവില്‍ എല്ലായിടത്തും സാനിറ്റൈസ് സൗകര്യവും ഒരുക്കും. സന്തോഷമുള്ള ഈ അവസരത്തില്‍ ചടങ്ങിനെത്തുന്ന എല്ലാവരുടെയും സുരക്ഷയും പ്രധാനമാണ് എന്നാണ് താരങ്ങൾ അറിയിച്ചിരിക്കുന്നത്. വളരെ ആർഭാട പൂർവം നടത്താനിരുന്ന താര വിവാഹം കോവിഡ് ആശങ്കയിൽ ലളിതമായ ചടങ്ങുകളോടെ നടത്താൻ തീരുമാനിക്കുകയായിരുന്നു.
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…
ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…
െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…
ബിഗ്ഗ്ബോസിൽ നിന്നും ഇറങ്ങിയ ശേഷം ജാസ്മിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു ഒരു വിഭാഗം ബിഗ്ഗ്ബോസ് പ്രേക്ഷകർ. എന്നാൽ പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളൊന്നും…
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…