Film News

സെലിബ്രറ്റികൾ വന്ന വഴി മറന്ന് പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി ശിവൻ കുട്ടി! ഇതിന് പ്രതികരണവുമായി നവ്യ

കേരള സർവകലാശാല യുവജനോത്സവത്തിൽ മന്ത്രി ശിവൻ കുട്ടിയുടെ വാക്കുകളോട് പ്രതികരിച്ചെത്തുകയാണ് നടി നവ്യ നായർ, മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ, യുവജനോത്സവത്തിൽ അതിഥികൾ ആയി എത്തിയ സെലിബ്രറ്റികൾ വന്ന വഴി മറന്ന് പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണം, അതുപോലെ സ്കൂൾ യുത്തഫെസ്റ്റിവലിന്റെ ക്ഷണനം സ്വീകരിച്ചെത്തിയ നടൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നും, ഇപ്പോൾ സർവ്വകലാശാല വളരെയധിക൦ ബുദ്ധിമുട്ടുകൾ ഈ യുവജനോത്സവം നടത്താൻ വേണ്ടി അനുഭവിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

ഈ വാക്കുകളോടെ ആണ് നടി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്, താൻ ഇവിടെ വന്നിരിക്കുന്നത് ഒരു രൂപ പോലും വാങ്ങാതെയാണ്, താൻ ഒരിക്കലും വന്ന വഴി മറന്നിട്ടില്ല എന്നും നവ്യ വ്യക്തമാക്കി, എന്നാൽ അതിനോടൊപ്പം ഇന്ന് കോളേജുകളിൽ   നടക്കുന്ന കൊലപാതകത്തിന്റെ കാര്യത്തെ കുറിച്ച് സൂചിപ്പിച്ചും നവ്യ സംസാരിച്ചു

ഇന്ന് കുട്ടികളെ ഒരുപാട് പ്രതീക്ഷകളോടെ ആണ് കോളേജുകളിൽ രക്ഷകർത്താക്കൾ വിടുന്നത്, എന്നാൽ ഇന്ന് കോളേജുകളിൽ ഒരുപാട് ജീവനുകൾ ആണ് നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നത്, സിനിമകളിലെ കൊലപാതക ദൃശ്യങ്ങൾ കുട്ടികളുടെ മനസിൽ സ്വാധീനം ചെലുത്തും, എന്നാൽ അതൊന്നുമല്ല, ഇപ്പോൾ അടിച്ചുപൊളിച്ചു നടക്കേണ്ട കാലമല്ലേ, നിങ്ങൾ നല്ല മനുഷ്യരായി ജീവിക്കണമെന്ന് നവ്യ പറയുന്നു

 

Suji