‘മിന്നല്‍ മുരളി കുളിക്കാന്‍ വെള്ളം ചൂടാക്കുകയാണ്’ എന്‍ജിനീയറിംഗ് കോളേജിലെ ചോദ്യ പേപ്പറില്‍ സൂപ്പര്‍ ഹീറോ- പോസ്റ്റുമായി ബേസില്‍

Follow Us :

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയുടെ ആവേശം ഇതുവരെയും തീര്‍ന്നിട്ടില്ല. ഇപ്പോഴിതാ എന്‍ജിനീയറിംഗ് കോളേജിലെ ചോദ്യ പേപ്പറിലും ‘മിന്നല്‍ മുരളി’ ഇഫക്ട്. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ പേപ്പറിലാണ് മിന്നല്‍ മുരളിയും കുറുക്കന്‍മൂലയും പരാമര്‍ശിച്ചിട്ടുള്ളത്. ചോദ്യപേപ്പര്‍ ബേസില്‍ ജോസഫ് പങ്കുവച്ചിട്ടുണ്ട്.

https://www.facebook.com/basiljosephdirector/posts/483898669769628

രണ്ടു ഭാഗങ്ങളായാണ് ചോദ്യങ്ങള്‍ ഉള്ളത്. ഇതില്‍ പാര്‍ട്ട് എയിലും ബിയിലും മിന്നല്‍ മുരളിയും കുറുക്കന്‍മൂലയും ഷിബുവും ഒക്കെയാണ് താരങ്ങള്‍. ”സമുദ്രനിരപ്പില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കുറുക്കന്‍മൂല. മിന്നല്‍ മുരളി കുളിക്കാന്‍ വെള്ളം ചൂടാക്കുകയാണ്. അപ്പോഴാണ് 100 ഡിഗ്രി സെല്‍ഷ്യസിന് താഴെ വെള്ളം തിളയ്ക്കുമെന്ന് അനന്തരവന്‍ ജോസ്‌മോന്‍ പറയുന്നത്. എന്നാല്‍ അത് സാധ്യമല്ലെന്നു മിന്നല്‍ മുരളി വാദിച്ചു. 100 ഡിഗ്രി സെല്‍ഷ്യസില്‍ വെള്ളം തിളയ്ക്കുന്നത് എങ്ങനെ?”എന്നാണ് ഒരു ചോദ്യം.

ഇത്തരത്തില്‍ അക്വാമാനും അയണ്‍മാനും കടന്നു വരുന്ന ചോദ്യങ്ങളുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ എത്തിയ മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. ഡിസംബര്‍ 24നായിരുന്നു ചിത്രത്തിന്റെ റിലീസ്.