രജിഷ വിജയന്റെ ത്രില്ലര്‍ ചിത്രം; ‘കീട’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ‘കീടം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ‘ഖോ ഖോ’ എന്ന ചിത്രത്തിനു ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക.…

രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ‘കീടം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ‘ഖോ ഖോ’ എന്ന ചിത്രത്തിനു ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. ശ്രീനിവാസനും വിജയ് ബാബുവും ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. രാഹുല്‍ റിജി നായരാണ് ‘കീട’ത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത് വാര്യര്‍, ലിജോ ജോസഫ്, രഞ്ചന്‍ എന്നിവര്‍ ചിത്രം നിര്‍മ്മിക്കുന്നു. രാകേഷ് ധരന്‍ ഛായാഗ്രഹണം, എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍. ഒരു ത്രില്ലര്‍ ചിത്രമാണ് ‘കീടം’. വിജയ് ബാബു, രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മധന്‍ , മഹേഷ് എം നായര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

സിദ്ധാര്‍ത്ഥ പ്രദീപ് ആണ് സംഗീതം, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ -അപ്പു എന്‍ ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈന്‍ -പ്രതാപ് രവീന്ദ്രന്‍, സൗണ്ട് മിക്‌സ് – വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍ – സന്ദീപ് കുരിശേരി, വരികള്‍ – വിനായക് ശശികുമാര്‍, കളറിസ്റ്റ് – ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ജെ പി മണക്കാട്,ആര്‍ട്ട് ഡയറക്ടര്‍ -സതീഷ് നെല്ലായ, കോസ്റ്റും -മെര്‍ലിന്‍, മേക്ക് അപ് -രതീഷ് പുല്‍പള്ളി, സ്റ്റണ്ട്‌സ് -ഡേയ്ഞ്ചര്‍ മണി, അസോസിയേറ്റ് ഡയറക്ടെഴ്‌സ് – ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍ എന്നിവരാണ്.

https://www.facebook.com/rajisha.vij/posts/487030726113881