എല്ലാത്തിനും നന്ദിയുണ്ട് സാർ എന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു

Follow Us :

ഈ കഴിഞ്ഞ ബിഗ് ബോസ് ഷോയിൽ ഏറെ വിഷയമായ ഒരു കാര്യം ആയിരുന്നു അനിയൻ മിഥുൻ തന്റെ ജീവിത കഥ പറഞ്ഞത്. ഇന്ത്യൻ ആർമിയെ ബേസ് ചെയ്തു പറഞ്ഞ കഥ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇതിനു തൊട്ടടുത്ത എപ്പിസോഡിൽ മോഹൻലാൽ എത്തുകയും മിഥുനെ വളരെ രൂക്ഷമായി തന്നെ വിമർശിക്കുകയും ചെയ്തിരുന്നു. ഇത് ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത ഒരു കഥ ആണെന്നും ഇതിന്റെ ഭവിഷ്യത്ത് വളരെ വലുത് ആയിരിക്കും എന്നും ഒരുപാട് പേരുടെ ചോദ്യങ്ങൾക്ക് മിഥുൻ ഉത്തരം പറയേണ്ടി വരുമെന്നും മോഹന്ലാല് പറഞ്ഞിരുന്നു. ഒരു തെറ്റ് പറ്റിയത് ആണെങ്കിൽ അത് ഇവിടെ ഏറ്റു പറഞ്ഞാൽ പ്രശ്ന തീരുമെന്നും മോഹന്ലാല് പറഞ്ഞിരുന്നു.

എന്നാൽ മിഥുൻ അത് സമ്മതിക്കാൻ തയാറല്ലായിരുന്നു. പിന്നാലെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് മിഥുന് എതിരെ സോഷ്യൽ മീഡിയയിൽ.വന്നത് . ഇന്ത്യൻ ആർമിയെ പോലും കളിയാക്കുന്ന രീതിയിൽ ഉള്ള സംസാരം ആണെന്നും മിഥുനെതിരെ നടപടി എടുക്കണം എന്നും സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നിരുന്നു. മേജർ രവിയും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. ആ പയ്യൻ പറഞ്ഞത് ഇന്ത്യൻ ആർമിയുടെ ചരിത്രത്തിൽ തന്നെ ഒരു തരത്തിലും സംഭവിക്കാത്ത കാര്യം ആണെന്നും അവനെ ചോദ്യം ചെയ്യാനായി ഇന്ത്യൻ ആർമി കൊണ്ട് പോയാൽ അവനു അത് തങ്ങൾ കഴിയില്ല എന്നുമൊക്കെ മേജർ രവി പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോഴിതാ താൻ മേജർ രവിയെ കണ്ട കാര്യം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് അനിയൻ മിഥുൻ. താൻ മേജർ രവി സാറിനെ കണ്ടു എന്നും സാറിനു എന്നാൽ എന്നെ മനസ്സിലായില്ല എന്നും ഞാൻ അങ്ങോട്ട് പോയി സാറിനോട് സംസാരിക്കുകയായിരുന്നു എന്നും എല്ലാത്തിനും താങ്ക്സ് സാർ എന്ന് പറയുകയായിരുന്നു എന്നുമാണ് മിഥുൻ പറഞ്ഞത്. റോബിൻ രാധാകൃഷ്ണന്റെ ഇൻസ്റ്റാഗ്രാം പേജിൽ കൂടിയാണ് അനിയൻ മിഥുൻ ഈ കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.