ചെമ്പൻ വിനോദിന്റെയും ഭാര്യയുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി ആ വിയോഗ വാർത്ത

വ്യത്യസത്യമായ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് വിനോദ് ജോസ്,  കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു താരം കോട്ടയം സ്വദേശിയായ ഡോക്ടര്‍ മറിയം തോമസിനെ രണ്ടാമത് വിവാഹം കഴിച്ചത്. തന്നേക്കാള്‍ ഒരുപാട്  പ്രായം  കുറഞ്ഞ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് സോഷ്യല്‍ മീഡിയയില്‍ വളരെയധികം താരം വിമര്‍ശിക്കപ്പെട്ടിരുന്നു.  45 വയസുള്ള ചെമ്പന്‍ വിനോദ് 25 വയസ്സുള്ള മറിയത്തെ ആണ് വിവാഹം ചെയ്തത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ് ആണ്. ഒരുപാട് നാളത്തെ ഇരുവരുടെയും സൗഹൃദം വിവാഹത്തിൽ എത്തുകയായിരുന്നു. ഇവർക്കെതിരെ  വളരെ മോശമായ തരത്തിലുള്ള നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നത്.

എന്നാൽ ഇവർ അതൊന്നും കാര്യമായി എടുക്കാതെ ദാമ്പത്യ ജീവിതം തുടങ്ങുകയായിരുന്നു. എന്നാൽ ഇപ്പോൾ  അപ്രതീക്ഷിതമായ വിയോഗ വാർത്തയാണ് താരകുടുംബത്തിൽ നിന്ന് പുറത്ത് വരുന്നത്. ചെമ്പന്റെ ഭാര്യ മറിയം ആണ് ഈ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ചെമ്പന്റെ കുടുംബത്തിൽ ഒരു മരണം ആണ് സംഭവിച്ചിരിക്കുന്നത്. മിസ് യു അമ്മച്ചി എന്നാണ് അമ്മച്ചിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ചെമ്പന്റെ ഭാര്യ കുറിച്ചിരിക്കുന്നത്. അമ്മച്ചി തങ്ങളെ വിട്ട് പോയെന്നാണ്‌ മറിയം പങ്കുവെച്ചിരിക്കുന്നത്. താൻ ഒരുപാട് ഓട്ടപ്പാച്ചിലുകൾ നടത്തിയിട്ടും വിധി എതിരായിരുന്നു എന്നും എന്നാൽ അത് സംഭവിച്ചു എന്നും മറിയം കുറിച്ച്.

ഞങ്ങൾ എന്നും അമ്മച്ചിയെ മിസ് ചെയ്യുമെന്നും എന്നും ഓർമിക്കുമെന്നും മാനസികമായി താൻ ക്ഷീണിത ആണെന്നും മറിയം കുറിച്ച്.  നിരവധി പേരാണ് ഇവരെ ആശ്വസിപ്പിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഈ വിയോഗം താങ്ങാൻ ചെമ്പനും കുടുംബത്തിനും കഴിയട്ടെ എന്നും ആരാധകർ ശക്തി പകർന്നു കൊടുത്ത് കൊണ്ട് എത്തിയിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ സുലൈഹ മൻസിൽ ആണ് ചെമ്പൻ വിനോദിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.