Film News

കുറേനാളായി കാത്തിരുന്ന ഒത്തുകൂടല്‍!! ലൂക്കയ്ക്ക് കമ്പനി ഒരുപാടിഷ്ടമായി, ഭാവനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് മിയ

മലയാളത്തിന്റെ പ്രിയ താരങ്ങളാണ് നടി ഭാവനയും നടി മിയയും. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് ഭാവന. മിയയും ഭാവനയും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളാണ് മിയ പങ്കുവച്ചിരിക്കുന്നത്. ഭാവനയ്‌ക്കൊപ്പമായിരുന്നു
മിയയുടെ ദീപാവലി ആഘോഷം.

ദീപാവലി ദിവസം ഒത്തുകൂടിയ ചിത്രങ്ങളാണ് മിയ പങ്കുവച്ചത്. മിയയുടെ മകന്‍ ലൂക്കായെ എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രവും മിയ പങ്കുവച്ചിട്ടുണ്ട്. ലൂക്കായ്ക്ക് നിങ്ങളുടെ കമ്പനി ഇഷ്ടമായെന്നും ഇടയ്ക്കിടയ്ക്ക് വരണമെന്നും പറഞ്ഞാണ് മിയ ചിത്രങ്ങള്‍ പങ്കുവച്ചത്. മിയയുടെ ഭര്‍ത്താവ് അശ്വിന്‍, ഫോട്ടോഗ്രാഫര്‍ പ്രണവ് രാജ്, ഭാര്യ പ്രിയങ്ക എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുറേനാളായി കാത്തിരുന്ന ഒരു ഒത്തുകൂടാലായിരുന്നെന്ന് മിയ പറയുന്നു.

കുറേനാളുകളായി കാത്തിരുന്ന ഒരു ഒത്തുകൂടലായിരുന്നു ഈ ദീപവലി ദിനത്തില്‍ സാധിച്ചത്. ഇനി വരുന്ന ദീപാവലി ദിനങ്ങളിലും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന ഒരു ഒത്തുകൂടല്‍. ഭാവനയുമൊത്തിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഒരു വിരസമായ നിമിഷം നമുക്കുണ്ടാകില്ല. ലൂക്കായ്ക്ക് നിങ്ങളുമായുള്ള കമ്പനി ഇഷ്ടമായി. ഇനിയും വരണം. എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് മിയ കുറിച്ചു.

സിനിമയ്ക്ക് പുറത്തും ഏറ്റവും വലിയ സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളാണ് ഭാവനയും മിയയും. ഡോക്ടര്‍ ലവ്, ഹലോ നമസ്‌തേ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. റാണി ദി റിയല്‍ സ്റ്റോറിയാണ് ഭാവനയുടെതായി ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം. ഷാജി കൈലാസ് ചിത്രം ഹണ്ട് ആണ് ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Anu B