മലയാള സിനിമ ആരാധകർക്കിടയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച പ്രിയനടിയാണ് മിയ ജോര്‍ജ്. ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നായികയാണ് മിയ. നായികാ വേഷം മാത്രമേ ചെയ്യൂ എന്ന് പറയുന്ന നായികമാരിൽ നിന്നും വളരെ വ്യത്യസ്തമാന് മിയ കാരണം തനിക്കുകിട്ടുന്ന കഥാപാത്രം അതെ എത്ര ചെറുത് ആയാലും വളരെ മനോഹരമായി ചെയ്യുന്ന ആളാണ് മിയ.
മറ്റ് സിനിമയില്‍ നിന്നും ‘എന്റെ ഈ സിനിമയിലെ റോള്‍ എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ഏറെ പുതുമയുള്ളതാണ്. കാരണം അസ്ഥാനത്ത് ഡയലോഗടിക്കുക, കാര്യങ്ങള്‍ പൊലിപ്പിച്ച് പറയുക അങ്ങനത്തെ സ്വഭാവമുള്ള കാരക്ടറാണ്. ഞാനിതുവരെ അങ്ങനൊരു വേഷം ചെയ്തിട്ടേയില്ല. എന്റെയടുത്തു നിന്ന് അത് പലരും പ്രതീക്ഷിക്കുന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം പടം കണ്ട് കഴിഞ്ഞ് പ്രേക്ഷകരില്‍ നിന്ന് അഭിപ്രായം ചോദിച്ച് കഴിഞ്ഞപ്പോള്‍ അവര്‍ക്കൊക്കെ അത്ഭുതമാണ് തോന്നിയത്. രാജുച്ചേട്ടനാണ് എന്നെ ഈ പടത്തില്‍ സജസ്റ്റ് ചെയ്തത് എന്നും മിയ തുറന്ന് പറഞ്ഞു.ചിത്രത്തിന് വലിയ സ്വീകരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചത്.