രാം ചരണ്‍- ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ ഒരു ഗേ ലൗ സ്റ്റോറിയാണെന്ന റസൂല്‍ പൂക്കുട്ടിയുടെ വാക്കുകള്‍ സിനിമാ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ റസൂല്‍ പൂക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ആര്‍ആര്‍ആറിന്റെ സംഗീത സംവിധായകനായ എം.എം. കീരവാണി.
എന്നാല്‍ കീരവാണിയുടെ ട്വീറ്റ് സിനിമാ മേഖലയില്‍ വന്‍ ചര്‍ച്ചയായി. ഇതോടെ കീരവാണി തന്റെ പോസ്റ്റ് സോഷ്യല്‍മീഡിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ബാഹുബലിയുടെ നിര്‍മ്മാതാവ് ഷോബു യാര്‍ലഗദ്ദയും റസൂല്‍ പൂക്കുട്ടിയുടെ അഭിപ്രായത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
‘അദ്ദേഹം പറഞ്ഞത് ശരിയാണെങ്കില്‍ തന്നെ, ഒരു സ്വവര്‍ഗ്ഗ പ്രണയകഥ എങ്ങനെയാണ് മോശമാകുന്നത്. നിങ്ങളുടേത് പോലെ ഇത്രയും നേട്ടങ്ങള്‍ കൊയ്ത ഒരാള്‍ ഇത്രയും തരം താഴുന്നത് കാണുന്നതില്‍ അതിയായ നിരാശയുണ്ട്’ എന്നാണ് ഷോബു യാര്‍ലഗദ്ദ റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റിന് മറുപടിയായി കുറിച്ചത്.
ആര്‍ആര്‍ആറിനെ മാലിന്യമെന്ന് വിശേഷിപ്പിച്ച മുനീഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടിയായി ആയിരുന്നു റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റ്. ‘കഴിഞ്ഞദിവസം രാത്രി ‘ആര്.ആര്.ആര്’ എന്നു പേരുള്ള മാലിന്യത്തിന്റെ 30 മിനിറ്റ് കണ്ടു’ എന്നായിരുന്നു മുനിഷ് ട്വീറ്റ് ചെയ്തത്.
‘ആര്.ആര്.ആര്.’ ഒരു ഗേ (സ്വവര്‍ഗ പുരുഷപ്രേമികളുടെ) ചിത്രമാണ്. കൂടാതെ നായിക ആലിയ ഭട്ടിന്റെ കഥാപാത്രത്തെ കാഴ്ച്ചവസ്തുവായി വിശേഷിപ്പിക്കുകയും ചെയ്തുവെന്നാണ് ഇതിന് മറുപടിയായി റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…