തള്ളേ യെവന്‍ പുലിയാണ് കേട്ടാ! മഹാനടന് ഇന്ന് 71ന്റെ ചെറുപ്പം- പിറന്നാള്‍ ആശംസയുമായി എംഎം മണി

എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി. സിനിമയ്ക്കകത്തുനിന്നും പുറത്തുനിന്നു നിരവധി ആശംസകളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ആരാധകരെല്ലാം മമ്മൂക്കയുടെ പിറന്നാള്‍ ഗംഭീരമായി തന്നെ ആഘോഷമാക്കിയിരിക്കുകയാണ്.

എംഎല്‍എ എംഎം മണിയും മമ്മൂട്ടി ആരാധകനാണ്. അദ്ദേഹവും പ്രിയതാരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വേറിട്ട പിറന്നാള്‍ ആശംസയാണ് സോഷ്യലിടത്ത് വൈറലായിരിക്കുന്നത്.

മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘രാജമാണിക്യ’ത്തിലെ ഫേമസായ ഡയലോഗ് കുറിച്ചു കൊണ്ടാണ് എംഎം മണിയുടെ ആശംസ. ‘തള്ളേ യെവന്‍ പുലിയാണ് കേട്ടാ! വെറും പുലിയല്ല… ഒരു സിംഹം… മലയാളത്തിന്റെ മഹാനടന് ഇന്ന് 71ന്റെ ചെറുപ്പം’, എന്നാണ് എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Anu B