എനിക്കങ്ങനൊരു കാര്യമില്ലെങ്കിൽ അന്ന് ഞാൻ ഈ പണി നിർത്തും! എനിക്ക് വിശ്രമിക്കാൻ താല്പര്യമില്ല, മോഹൻലാൽ  

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ തന്റെ സിനിമയോടുള്ള പാഷനെ കുറിച്ച് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്നോട് പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട് സിനിമയിൽ നിന്നും ഒരു വിശ്രമം എടുത്തുകൂടെ എന്ന്, അങ്ങനെ ചോദിച്ചാൽ എനിക്ക് സിനിമയോട് ഒരു ഫയറുണ്ട്, സിനിമയോട് ഒരു ആഗ്രഹമുണ്ട്, ആ ആഗ്രഹം എനിക്ക് എന്ന് നിൽക്കുന്നുവോ അന്ന് അഭിനയം നിർത്തും മോഹൻലാൽ പറയുന്നു.

തനിക്ക് സിനിമയോട് ആഗ്രഹവും സ്നേഹവും ഉള്ളതുകൊണ്ടാണ്ഇങ്ങനെ   തുടർച്ചയായി   അഭിനയിക്കുന്നത്, എന്ന് എനിക്കങ്ങനൊരു കാര്യമില്ലാതാകുന്നു അന്ന് ഞാൻ ഈ പണി നിർത്തും, അതുപോലെ സിനിമയിൽ എനിക്ക് വിശ്രമം വേണ്ടേ എന്ന് ചോദിച്ചാൽ വിശ്രമം വേണ്ടാന്ന് തന്നെ പറയും, എനിക്ക് സിനിമ ആഗ്രഹവും ഇഷ്ടവുമാണ് ,അതുകൊണ്ടു തന്നെയാണ് ഇങ്ങനെ തുടർച്ചയായി അഭിനയിക്കുന്നത്. സിനിമയാണ് എന്റെ ഓക്സിജൻ, അതാണ് എന്റെ ജോലി

സിനിമയെ ഞാൻ ആഗ്രഹിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന ആളാണ് , എന്റെ ബ്രെഡ് ആൻഡ് ബട്ടർ, അതുകൊണ്ടു സിനിമ മടുക്കാറില്ല, അങ്ങനെ എനിക്ക് സിനിമയോട് ആഗ്രഹം ഇല്ലാതാകുന്നു അന്ന് അഭിനയം ഞാൻ നിർത്തും, അതുവരെ ഞാൻ എന്റെ സിനിമയെ ആഗ്രഹിച്ചും, സ്നേഹിച്ചും മുന്നോട്ട് തന്നെ പോകും മോഹൻലാൽ പറയുന്നു, നേരാണ് ഇനിയും താരത്തിന്റെ ഉടൻ റിലീസ് ആകുന്ന ചിത്രം, ചിത്രം ഡിസംബർ 21 നെ ആണ് റിലീസ് ആകുന്നത്.