Film News

അന്ന് സെക്യൂരിറ്റിയോടെ പ്രിയൻ പറഞ്ഞു കാറിന്റെ ഡിക്കിയിൽ ഒരു സാധനം ഉണ്ടെന്നു! അത് കണ്ട് അയാൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകാഞ്ഞത് ഭാഗ്യം, മോഹൻലാൽ

മലയാളത്തിന്റെ വിസ്മയ നടൻ മോഹൻ ലാൽ മുൻപൊരിക്കൽ ഉണ്ടായ ഒരു രസകരമായ സംഭവം പറഞ്ഞ വീഡിയോ ആണ് ഇപ്പോൾ ശ്രെദ്ധേയം ആകുന്നത്. ജോൺ ബ്രിട്ടാസിന്റെ ഒരു പരിപാടിയിലാണ് മോഹൻലാൽ പ്രിയ ദർശനുമായുള്ള ഈ സംഭവം പങ്കുവെച്ചത്, ഒരിക്കൽ താൻ ഒരു സുഹൃത്തിന്റെ വിവാഹം കഴിഞ്ഞു വരുന്ന സമയത്തു വഴിയരികിൽ കുറച്ചു മരച്ചീനി കൃഷി കണ്ടു, അന്നത്തെ ഒരു രസത്തിന് അതിലെ കുറച്ചു പിഴുതു കാറിന്റെ ഡിക്കിയിൽ ഇട്ടു, താൻ ഈ കാര്യം നടൻ മധുവിനോട് പറഞ്ഞു

പലപ്പോഴും മധു സാറിന്റെ ജീവിതത്തിൽ നടന്ന പല സംഭവങ്ങളും എന്റെ ജീവിതത്തിലും നടന്നിട്ടുണ്ട്, അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു അങ്ങനൊരു സംഭവം എനിക്കും ഉണ്ടായിട്ടുണ്ട്, എന്നാൽ ഇതേ പോലെ പ്രിയന്റെ കാറിന്റെ ഡിക്കിയിൽ ഞാൻ സഞ്ചരിച്ച ഒരു സംഭവമുണ്ട്, എല്ലാ ദിവസവും കാറിനകത്തിരുന്നു വരുന്നതല്ലേ , ഇന്നൊരു ദിവസം കാറിന്റെ ഡിക്കിയിൽ ഇരിക്കാമെന്ന് ചിന്തിച്ചു.

അന്ന്  ഉദയസ്‌റ്റുഡിയിൽ നിന്നും  ഹോട്ടലിലേക്ക്  എത്തിയത് പ്രിയന്റെ കാറിന്റെ ഡിക്കിയിൽ ആയിരുന്നു ,അവിടെ ചെന്ന് പ്രിയൻ സെക്യൂരിറ്റിയോട് പറഞ്ഞു കാറിന്റെ ഡിക്കിയിൽ ഒരു സാധനം ഇരിപ്പുണ്ടെഅതൊന്നു എടുക്കാമോ എന്ന്,അന്ന് അയാൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകാതിരുന്നത് ഞങ്ങളുടെ ഗുരുത്വം കൊണ്ട്, മോഹൻലാൽ പറഞ്ഞു അപ്പോൾ ബ്രിട്ടാസ് പറഞ്ഞു ഈ കാര്യം എനിക്കറിയാം എന്ന് അതങ്ങനെ എന്ന് മോഹൻലാൽ, അപ്പോൾ ബ്രിട്ടാസ് പറഞ്ഞു ഒരാളെ കുറിച്ച് പറയാൻ പറ്റുന്നതും പറ്റാത്തതുമായ ചില കാര്യങ്ങളുണ്ട്എന്ന്

 

Suji