‘സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദ്’!! അനുശോചനമറിയിച്ച് മോഹന്‍ലാല്‍

നടനും ടിടിഇയുമായിരുന്ന കെ വിനോദിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിങ്ങനെ മിക്ക താരങ്ങളോടൊപ്പവും വിനോദ് അഭിനയിച്ചിട്ടുണ്ട്. സിനിമാ ലോകം ഒന്നടങ്കം താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നുണ്ട്. മലയാളത്തിന്റെ…

നടനും ടിടിഇയുമായിരുന്ന കെ വിനോദിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിങ്ങനെ മിക്ക താരങ്ങളോടൊപ്പവും വിനോദ് അഭിനയിച്ചിട്ടുണ്ട്. സിനിമാ ലോകം ഒന്നടങ്കം താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നുണ്ട്. മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലും വിനോദിന് അന്ത്യാഞ്ജലി അര്‍പ്പിച്ചെത്തിയിരിക്കുകയാണ്.

‘സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികള്‍’ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലിന്റെ എന്നും എപ്പോഴും, ഒപ്പം പുലിമുരുകന്‍ തുടങ്ങിയ സിനിമകളില്‍ വിനോദ് അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയുടെ സ്വന്തം ടിടിഇ എന്നായിരുന്നു സിനിമാലോകത്ത് വിനോദ് അറിയപ്പെട്ടിരുന്നത്. സ്‌കൂള്‍ കാലം മുതല്‍ അഭിനയത്തില്‍ തത്പരനായിരുന്ന അദ്ദേഹം സംവിധായകന്‍ ആഷിഖ് അബുവിന്റെ ക്ലാസ്‌മേറ്റായിരുന്നു. ആഷിഖ് അബു-മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഗുണ്ടാ സംഘത്തിലെ പ്രധാനിയുടെ കഥാപാത്രത്തിലാണ് വിനോദ് എത്തിയത്.

തുടര്‍ന്ന് മംഗ്ലീഷ്, ഹൗ ഓള്‍ഡ് ആര്‍ യു, അച്ഛാദിന്‍, രാജമ്മ @യാഹൂ, പെരുച്ചാഴി, മിസ്റ്റര്‍ ഫ്രോഡ്, കസിന്‍സ്, വിക്രമാദിത്യന്‍, ഒപ്പം, പുലിമുരുകന്‍ തുടങ്ങി നിരവധി സിനിമകളില്‍ വിനോദ് ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.

ഇന്നലെ വൈകിട്ട് ഏഴരയോടെ എറണാകുളം-പട്ന എക്സ്പ്രസിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. തൃശൂരിനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായയില്‍ വച്ച് ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ, ഒഡീഷ സ്വദേശിയായ രജനീകാന്തിനെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങിയാണ് മരണം. കോച്ചിലെ യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടുകയും ചെയ്തു.