കണ്ണൂരിലെ പ്രസിദ്ധമായ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി താരരാജാവ് മോഹന്‍ലാല്‍. ഇന്ന് പുലര്‍ച്ചെയാണ് താരം ക്ഷേത്രദര്‍ശനത്തിന് എത്തിയത്. കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെയാണ് ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രം എക്സിക്യൂടീവ് ഓഫീസറും ഭാരവാഹികളും ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്ന് താരത്തിനെ സ്വീകരിച്ചു. ക്ഷേത്രം മേല്‍ശാന്തി ചന്ദ്രന് മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹന്‍ലാലിന് നല്കി. ഐതിഹ്യങ്ങളും ആചാരങ്ങളും ചോദിച്ച് മനസിലാക്കി ക്ഷേത്ര പ്രദക്ഷിണം നടത്തുകയും ദോഷങ്ങളും മാര്‍ഗതടസങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന ‘ഉരിച്ച തേങ്ങ മറികൊത്തല്‍’ വഴിപാടും നടത്തി.
താരത്തിന്റെ ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.
ജില്ലയിലെ ഇരിക്കൂറില്‍ പുഴയുടെ കിഴക്ക് കരയില്‍ കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് ‘മാമാന് മഹാദേവി ക്ഷേത്രം’ അഥവാ ‘മാമാനിക്കുന്ന് ഭഗവതി ക്ഷേത്രം’. പരാശക്തിയാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. കല്യാട് താഴത്തുവീട് വകയായിരുന്നു ഈ ക്ഷേത്രം. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…