Film News

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ സംവിധായകൻ; ബറോസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്, ആരാധകർ ആവേശത്തിൽ

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നു എന്നുള്ളത് കൊണ്ട് തന്നെ ഹൈപ്പ് വാനോളമുള്ള ചിത്രമാണ് ബറോസ്. ചിത്രത്തിൽ ബറോസ് എന്ന മുഖ്യ കഥാപാത്രമായി എത്തുന്നതും മോഹൻലാൽ തന്നെയാണ്. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് മോഹൻലാൽ. റിലീസ് അടുത്ത മാസം ഉറപ്പിച്ചിട്ടുള്ള ചിത്രത്തിന്റെ അവസാന മിനുക്ക് പണികൾ നടക്കുകയാണെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്.

ഹോളിവുഡില സോണി സ്റ്റുഡിയോയിൽ മാർക്ക് കിലിയൻ, ജോനാഥൻ മില്ലർ എന്നിവർക്കൊപ്പം ബറോസിൻറെ സംഗീതത്തിൻ്റെയും ശബ്ദത്തിൻ്റെയും അവസാന മിനുക്ക് പണികൾക്ക് നടക്കുകയാണ് എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് സംവിധായകൻ അറിയിച്ചത്. ഡിസ്നി ഇന്ത്യ മേധാവി കെ മാധവനും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. മാർച്ച് 28ന് ബറോസ് റിലീസ് ചെയ്യുമെന്ന് പോസ്റ്റർ പങ്കവെച്ച് മോഹൻലാൽ അറിയിച്ചിരുന്നു.

ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കിയിട്ടുള്ളത്. നിർമാണം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മോഹൻലാലിന് പുറമേ ചിത്രത്തിൽ മായ, സീസർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് റിപ്പോർട്ട്. മാർക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത്. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്.

Anu B