ഇടവേളകളില്ലാതെ സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രിയ സഹോദരന്‍!! ഇടവേള ബാബുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് താരരാജാവ് മോഹന്‍ലാല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്നത്.

ഇടവേളകളോ വിശ്രമമോ കൂടാതെ, വര്‍ഷങ്ങളായി സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എന്റെ പ്രിയ സഹോദരന്‍ ഇടവേള ബാബുവിന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഇടവേള ബാബുവിന്റെ പഴയ ചിത്രം പങ്കുവച്ചാണ് മോഹന്‍ലാലിന്റെ ഹൃദ്യമായ കുറിപ്പുള്ളത്. നിരവധി പേരാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.

തൃശൂര്‍ സ്വദേശിയായ അമ്മനത്ത് ബാബു 1982ല്‍ പുറത്തിറങ്ങിയ ഇടവേള എന്ന ചിത്രത്തിന് ശേഷമാണ് ഇടവേള ബാബു എന്ന പേര് സ്വീകരിച്ചത്. ഇതിനോടകം
ഇരുനൂറോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. നേരം പുലരുമ്പോള്‍, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ആയുഷ്‌കാലം, ഗസല്‍,സമാഗമം, ഒടു കടങ്കഥ പോലെ, ഹിറ്റ്‌ലര്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയമായ ചിത്രങ്ങളാണ്. ആസിഫ് അലി നായകനായ മഹേഷും മാരുതിയും എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.

Anu B