സുചിത്രയ്‌ക്കൊപ്പം ലാലേട്ടന്റെ കിടിലൻ ഡാൻസ്, ഏറ്റെടുത്ത് ആരാധകരും!

മോഹൻലാൽ എന്ന മഹാനാടൻറ്റെ നടനവൈഭവം എന്നും മലയാളം സിനിമയെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളു. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു.

അച്ഛന്റെ പാതയിലൂടെ മകന്‍ പ്രണവും യാത്ര തുടങ്ങിയിരിക്കുകയാണ്. മകള്‍ വിസ്‌മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. താരത്തിന്റെ അഭിനയ ജീവിതത്തിനു ഏറ്റവും കൂടുതൽ പിന്തുണ നൽകി കൂടെ നിന്നത് അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയാണ്. തന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് സുചിത്രയെന്നും മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സുചിത്രയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന ലാലേട്ടന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ലാലേട്ടന്റെ ഉറ്റ സുഹൃത്തും സന്തതസഹചാരിയുമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ റിസപ്ഷൻ ആഘോഷത്തിനിടയിൽ ആണ് ലാലേട്ടൻ സുചിത്രയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നത്. കുടുംബസമേതം ആണ് മോഹൻലാൽ ആഘോഷത്തിൽ പങ്കെടുക്കുന്നത്. മകൻ പ്രണവും മകൾ വിസ്മയയുമെല്ലാം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ ഉണ്ട്. വളരെ സന്തോഷത്തോടെ കുടുംബസമേതം ആടിപാടുന്ന ലാലേട്ടന്റെ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് താരകുടുംബത്തിനു കമെന്റുകൾ നൽകികൊണ്ട് എത്തുന്നത്. അധികം ആരും കണ്ടുകാണില്ല ലാലേട്ടൻ ഇത്തരത്തിൽ കുടുംബസമേതം നൃത്തം ചെയ്യുന്നത്. എന്തായാലും വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടുകഴിഞ്ഞത്.

വിഡീയോ കാണാം

കടപ്പാട്: Waft World

Sreekumar

Recent Posts

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

31 mins ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

1 hour ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

2 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

2 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

2 hours ago