സുചിത്രയ്‌ക്കൊപ്പം ലാലേട്ടന്റെ കിടിലൻ ഡാൻസ്, ഏറ്റെടുത്ത് ആരാധകരും!

മോഹൻലാൽ എന്ന മഹാനാടൻറ്റെ നടനവൈഭവം എന്നും മലയാളം സിനിമയെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളു. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത്…

Mohanlal dance with Suchitra

മോഹൻലാൽ എന്ന മഹാനാടൻറ്റെ നടനവൈഭവം എന്നും മലയാളം സിനിമയെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളു. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു.mohanlal

അച്ഛന്റെ പാതയിലൂടെ മകന്‍ പ്രണവും യാത്ര തുടങ്ങിയിരിക്കുകയാണ്. മകള്‍ വിസ്‌മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. താരത്തിന്റെ അഭിനയ ജീവിതത്തിനു ഏറ്റവും കൂടുതൽ പിന്തുണ നൽകി കൂടെ നിന്നത് അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയാണ്. തന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് സുചിത്രയെന്നും മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സുചിത്രയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന ലാലേട്ടന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. mohanlal1

ലാലേട്ടന്റെ ഉറ്റ സുഹൃത്തും സന്തതസഹചാരിയുമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ റിസപ്ഷൻ ആഘോഷത്തിനിടയിൽ ആണ് ലാലേട്ടൻ സുചിത്രയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നത്. കുടുംബസമേതം ആണ് മോഹൻലാൽ ആഘോഷത്തിൽ പങ്കെടുക്കുന്നത്. മകൻ പ്രണവും മകൾ വിസ്മയയുമെല്ലാം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ ഉണ്ട്. വളരെ സന്തോഷത്തോടെ കുടുംബസമേതം ആടിപാടുന്ന ലാലേട്ടന്റെ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് താരകുടുംബത്തിനു കമെന്റുകൾ നൽകികൊണ്ട് എത്തുന്നത്. അധികം ആരും കണ്ടുകാണില്ല ലാലേട്ടൻ ഇത്തരത്തിൽ കുടുംബസമേതം നൃത്തം ചെയ്യുന്നത്. എന്തായാലും വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടുകഴിഞ്ഞത്.

വിഡീയോ കാണാം

https://youtu.be/gFc8rw6eWBM

കടപ്പാട്: Waft World