ദൃശ്യത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘നേര്’ ക്രിസ്തുമസിന് തീയറ്ററിലെത്തും. ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്. മോഹൻലാലും ജീത്തു ജോസഫും ഫേസ്ബുക്ക് വഴി റിലീസ് വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്നുള്ള ചെറിയ സൂചനകൾ മാത്രമാണ് സിനിമയെ കുറിച്ച് അണിയറക്കാർ നൽകിയിട്ടുള്ളൂ. നിയമപുസ്തകങ്ങൾക്ക് നടുവിൽ കണ്ണട ധരിച്ച് ഇരിക്കുന്ന മോഹൻലാലിന്റെ ലുക്ക് നേരത്തെ തന്നെ പ്രതീക്ഷകൾ കൂട്ടിയിരുന്നു.
ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയമണിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി നേരിനുണ്ട്. ഗണേശ് കുമാർ, സിദ്ദിഖ്, ജഗദീഷ്, അനശ്വര രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ‘നേര്’ നിർമ്മിക്കുന്നത്.
ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് സ്ക്രിപ്റ്റ്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നു. വി.എസ് വിനായക് ആണ് എഡിറ്റിങ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകുന്നത് വിഷ്ണു ശ്യാം ആണ്. വീണ്ടും ജീത്തു ജോസഫ്- മോഹൻലാൽ കുട്ടുകെട്ട്
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…