ഈ വക്കീൽ വരുന്നത് വെറുതെ അങ്ങ് പോകാനല്ല! ക്രിസ്തുമസിന് കാണാമെന്ന് മോ​ഹൻലാൽ, ‘നേര്’ റിലീസ് തീയതി

ദൃശ്യത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘നേര്’ ക്രിസ്തുമസിന് തീയറ്ററിലെത്തും. ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്. മോഹൻലാലും ജീത്തു ജോസഫും ഫേസ്ബുക്ക്…

ദൃശ്യത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘നേര്’ ക്രിസ്തുമസിന് തീയറ്ററിലെത്തും. ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്. മോഹൻലാലും ജീത്തു ജോസഫും ഫേസ്ബുക്ക് വഴി റിലീസ് വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്നുള്ള ചെറിയ സൂചനകൾ മാത്രമാണ് സിനിമയെ കുറിച്ച് അണിയറക്കാർ നൽകിയിട്ടുള്ളൂ. നിയമപുസ്തകങ്ങൾക്ക് നടുവിൽ കണ്ണട ധരിച്ച് ഇരിക്കുന്ന മോഹൻലാലിന്റെ ലുക്ക് നേരത്തെ തന്നെ പ്രതീക്ഷകൾ കൂട്ടിയിരുന്നു.

ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയമണിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി നേരിനുണ്ട്. ഗണേശ് കുമാർ, സിദ്ദിഖ്, ജ​ഗദീഷ്, അനശ്വര രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ‘നേര്’ നിർമ്മിക്കുന്നത്.

ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് സ്ക്രിപ്റ്റ്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നു. വി.എസ് വിനായക് ആണ് എഡിറ്റിങ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സം​ഗീതം നൽകുന്നത് വിഷ്ണു ശ്യാം ആണ്. വീണ്ടും ജീത്തു ജോസഫ്- മോഹൻലാൽ കുട്ടുകെട്ട്