ലക്കി സിംഗ് എത്തി! ഒപ്പം മോഹന്‍ലാലിന്റെ പുതിയ കവര്‍ഫോട്ടോയും!! പ്രതീക്ഷകള്‍ വെറുതെയായില്ല

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ എന്ന സിനിമ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ലാലേട്ടന്‍ പുതിയൊരു പരീക്ഷണവും ആയാണ് എത്തിയത് എന്നും മികച്ചൊരു സിനിമയാണ് ഇതെന്നുമാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പുതിയ കവര്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ലക്കി സിംഗായുള്ള തന്റെ ഫോട്ടോ തന്നെയാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കവര്‍ ഫോട്ടോയായി അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.

ഫോട്ടോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. ലക്കി സിംഗായി ലാലേട്ടന്‍ തകര്‍ത്തു പുതിയ പരീക്ഷണം അടിപൊളിയായി.. ഇത് ഗംഭീര തിരിച്ചു വരവ് എന്നെല്ലാമാണ് അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് അടിയില്‍ വരുന്ന കമന്റുകള്‍. അതേസമയം, വൈശാഖ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ സിനിമ പ്രതീക്ഷിച്ചത് പോലെ തന്നെ കിടുക്കി എന്നും ആരാധകര്‍ പറയുന്നു. ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് മോണ്‍സ്റ്റര്‍ ഏറ്റുവാങ്ങുന്നത്. പുലിമുരുകനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍.

ലാലേട്ടന്റെ ഫൈറ്റും പിന്നീട് സിനിമയില്‍ എത്തുന്ന ട്വിസ്റ്റുമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് ആരാധകര്‍ പറയുന്നത്.. അദ്ദേഹം ഇപ്പോള്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് അടിയില്‍ പോലും സിനിമയേയും മോഹന്‍ലാലിന്റെ അഭിനയ മികവിനെ കുറിച്ചും കമന്റുകള്‍ വന്ന് നിറയുകയാണ്. ഫൈറ്റ് സീക്വന്‍സുകള്‍ തന്നെയാണ് പടത്തിന്റെ ഹൈലൈറ്റ്. രണ്ട് സംഘട്ടന രംഗങ്ങളില്‍ രണ്ടാമത്തേത് വളരെ മികച്ചതാണെന്നും ശബ്ദമിശ്രണവും ബിജിഎമ്മും മികവുറ്റതായിരുന്നു എന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം – സതീഷ് കുറുപ്പ്, സംഗീത സംവിധാനം- ദീപക് ദേവ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, സംഘട്ടനം- സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം- സുജിത്ത് സുധാകരന്‍, സ്റ്റില്‍സ്- ബെന്നറ്റ് എം വര്‍ഗീസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Nikhina