‘എന്ത് മാര്‍ക്കറ്റിംഗ് ഗുണമാണ് നിതംബം തള്ളി പിടിച്ച ഹണിറോസിനെ എഴുന്നള്ളിക്കുന്നവര്‍ക്ക് ഉണ്ടാവുക?’ സംഗീത ലക്ഷ്മണ

നിരവധി ആരാധകരുള്ള നടിയാണ് ഹണിറോസ്. 2005ല്‍ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസ് അരങ്ങേറ്റം കുറിച്ചത്. ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ബിഗ് ബ്രദര്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. ‘അക്വാറിയം’ ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററിലാണ് ഒടുവില്‍ അഭിനയിച്ചത്. താരം ഉദ്ഘാടനത്തിനെത്തുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ ഉദ്ഘാടനത്തിനെത്തുന്ന ഹണിറോസിന്റെ ലുക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. സംഗീത ലക്ഷ്മണ.

എന്ത് വാണിജ്യലാഭമാണ് എന്ത് മാര്‍ക്കറ്റിംഗ് ഗുണമാണ് പണം മുടക്കി ഉദ്ഘാടനത്തിനായി നിതംബം തള്ളി പിടിച്ച ഹണിറോസിനെ എഴുന്നള്ളിക്കുന്നവര്‍ക്ക് ഉണ്ടാവുകയെന്ന് സംഗീത ലക്ഷ്മണ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

‘ഇതെന്താണ് ന്ന് മനസ്സിലായോ?
ഇതിന്റെ പേരാണ് Buttock n Hip Enhancer Full Silicone Panty.
2012 ല്‍ ഇറങ്ങിയ Kahani എന്ന ഒരു ഹിന്ദി സിനിമയുണ്ട്. ആ സിനിമയില്‍ വിദ്യ ബാലന്‍ ചെയ്ത കഥാപാത്രം ജീവിതസാഹചര്യങ്ങള്‍ കാരണം വ്യാജമായി ഗര്‍ഭം ധരിക്കുന്നുണ്ട്. എങ്ങനെയാണ് കൃത്യമമായി ഗര്‍ഭം ഉണ്ടാക്കി ധരിച്ചത് എന്നത് സിനിമയുടെ അവസാനഭാഗത്ത് കാണിക്കുന്നുമുണ്ട്. ഈ ഫോട്ടോയില്‍ കാണുന്നത് പോലെ full silicon accessory എന്ന ടെക്‌നോളജിയാണത്.
സ്ത്രീകളുടെ ചില പ്രത്യേക ശരീരഭാഗങ്ങള്‍ പൊലിപ്പിച്ചും പെരുപ്പിച്ചും കാണിക്കാനായി ഇപ്പറഞ്ഞ ടെക്‌നോളജി പ്രയോജനപ്പെടുത്താറുണ്ട്. തന്റെ ആഗ്രഹം പോലെ ശരീരത്തിലെ ഏതെങ്കിലും ഭാഗത്തിന് പുഷ്ടി പോരാ എന്ന് തോന്നുന്ന സ്ത്രീകള്‍ക്ക്, ഇനി അതുമല്ലെങ്കില്‍ തന്റെ നിലനില്‍പ്പിന് ശരീരഭാഗം ഏതെങ്കിലും തള്ളി പിടിച്ച് കാണിച്ച് പ്രദര്‍ശനത്തിന് വെക്കണം എന്നൊക്കെ കരുതുന്ന സ്ത്രീകള്‍ക്ക് ഏറെ ഉപകരിക്കുന്ന ഒരു ടെക്‌നോളജിയാണ് ഈ full silicon accessory fittings. പ്രത്യേകിച്ച് എന്‍ര്‍ടെയിന്മെന്റ് ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ചിലരെങ്കിലും ഈ ടെക്‌നോളജിയുടെ ഗുണഭോക്താക്കളും ആശ്രിതരുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇതാവുംബോള്‍ ചിലവേറിയതും ആരോഗ്യപരമായി ഏറെ റിസ്‌കുള്ളതുമായ ശസ്ത്രക്രിയയൊന്നും വേണ്ട.

എന്നാല്‍ ഞെരമ്പിളകി അരപിരി ലൂസായ പുരുഷ്ന്മാരെ ആകര്‍ഷിക്കാനും അവരില്‍ ലൈംഗിക വിഭ്രാന്തിയുണ്ടാക്കാനുമൊക്കെ ഈ full silicon accessory ടെക്‌നോളജി ധാരാളം മതി. ഇതിനെ കുറിച്ച്, സ്ത്രീശരീരഭാഗങ്ങള്‍ പൊലിപ്പിച്ചും പെരുപ്പിച്ചും കാണിച്ച് പ്രദര്‍ശിപ്പിക്കാന്‍ ഉതകുന്ന full silicon accessory ടെക്‌നോളജിയെ കുറിച്ച് ഇപ്പോള്‍ ഞാന്‍ ഓര്‍മ്മിക്കാന്‍ കാരണമായത് സിനിമാനടി ഹണിറോസ് നടത്തുന്ന ചില ഉദ്ഘാടനചടങ്ങുകളിലെ വീഡിയോകള്‍ ശ്രദ്ധയിപ്പെട്ടതിനാലാണ്. അവയിലൊക്കെ ഹണിറോസിന്റെ തള്ളി പിടിച്ച നിതംബം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഞാന്‍ പോയി ഗൂഗിളില്‍ സര്‍ച്ച് ചെയ്ത് ആ സ്ത്രീയുടെ നിതംബം പ്രകടമാവുന്ന വേറെ ചില വീഡിയോസും ഫോട്ടോസും നോക്കി. ഹെര്‍ വൈറ്റല്‍ ബോഡി സ്റ്റാസ്റ്റിക്‌സ് ഇന്‍ അതര്‍ സിറ്റ്വേഷന്‍സ് ആര്‍ ഡിഫറന്റ! ????
പറഞ്ഞു വന്നത് ഇതാണ്; അതായത്, സിനിമാ നടി ഹണിറോസിന് വലിയ തുകകള്‍ പ്രതിഫലമായി കൊടുത്ത് കെട്ടിയെഴുന്നള്ളിച്ച് ഉദ്ഘാടനകര്‍മ്മത്തിനായി കൊണ്ടുവരുന്ന ബിസിനസ്സ് സംരംഭകര്‍ അറിയുന്നുണ്ടോ അവള്‍ എത്തുന്ന ഉദ്ഘാടനചടങ്ങുകളില്‍ ജനക്കൂട്ടം ഉണ്ടാവുകയും വീഡിയോസ് വയറലാവുകയും ചെയ്യും എന്നത് ശരി തന്നെ. അതും കണ്ടാസ്വദിച്ച് ജനം അവരുടെ വഴിക്ക് പോകും. ഹണിറോസിന്റെ നിതംബം ക്ലോസപ്പില്‍ കണ്ട നിര്‍വൃതിയില്‍ അന്നു രാത്രി കിടന്നുറങ്ങും. പിറ്റേന്ന് നേരം വെളുക്കുംമ്പോഴും ഹണിറോസിന്റെ നിതംബം മനസ്സില്‍ തെളിഞ്ഞു തന്നെയുണ്ടാവും. എന്നാല്‍ ഹണിറോസ് നടത്തിയ ഉദ്ഘാടനം ഏത് സ്ഥാപനത്തിന്റെതാണന്നോ ഏത് പ്രോഡക്ടിന്റെതാണെന്നോ ഏത് സംഭരംഭത്തിന്റെതാണെന്നോ ഒന്നും ആരും ശ്രദ്ധിച്ചു പോലും കാണില്ല. അത് ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ അതൊന്നും ആരും ഓര്‍മ്മിക്കുക പോലുമില്ല. മനസ്സില്‍ തട്ടിയതും മനസ്സില്‍ തങ്ങിയതും ഹണിറോസിന്റെ നിതംബം മാത്രം! കണ്ടില്ലേ, ഞാന്‍ പോലും, സ്ത്രീയായ ഞാന്‍ പോലും ഹണിറോസിന്റെ നിതംബം കണ്ടപ്പോള്‍ ഓര്‍മ്മിച്ചത് Kahani സിനിമയിലെ വിദ്യ ബാലന്റെ ഗര്‍ഭവും full silicon accessory ടെക്‌നോളജിയെ കുറിച്ചുമൊക്കെയാണ്. ??????

എന്ത് വാണിജ്യലാഭമാണ് എന്ത് മാര്‍ക്കറ്റിംഗ് ഗുണമാണ് പണം മുടക്കി ഉദ്ഘാടനത്തിനായി നിതംബം തള്ളി പിടിച്ച ഹണിറോസിനെ എഴുന്നള്ളിക്കുന്നവര്‍ക്ക് ഉണ്ടാവുക? ഐ റിയലി ഡോണ്ട് അണ്ടര്‍സ്റ്റാന്റ് ദാറ്റ് കൈന്റ് ഓഫ് അബ്‌സേര്‍ട് ആന്റ് റിഡിക്ക്യുലസ് ബിസിനസ്സ് മാര്‍ക്കറ്റിംഗ് സ്റ്റ്രാറ്റജി! ??????
# ഇത്രയും ഞാന്‍ പറഞ്ഞതിന് എന്റെ നിതംബത്തിനെ തള്ളി പറയാന്‍ ആരും മിനക്കടേണ്ട. എന്റെ നല്ല പ്രായത്തിലോ ഈ പ്രായത്തിലോ നിതംബം തള്ളി പിടിച്ചോണ്ട് നവോത്ഥാനം കളിക്കാനോ പണം വാങ്ങി നാട മുറിക്കാനോ ആളെ കൂട്ടാനോ ഞാന്‍ നിന്നു കൊടുത്തിട്ടില്ല. എന്റെ വസ്ത്രധാരണം എന്റെ മാത്രം ചോയ്‌സ് ഒക്കെ തന്നെ എന്നാലത് full silicon accessory ടെക്‌നോളജിയെ കൂട്ടുപിടിച്ചിട്ടല്ല ഞാന്‍ ആ സ്വാതന്ത്ര്യം ആസ്വദിക്കുന്നത്, അനുഭവിക്കുന്നത്, ഉപയോഗിക്കുന്നത്. ദാറ്റ് ഈസ് ദ് ഡിഫറന്‍സ് ! ദാറ്റ് ഇന്‍ഡീഡ് ഇസ് ഡിഫറന്‍സ് ഇനഫ്!’

Gargi