Film News

സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച മോഹന്‍ലാലിന്റെ ബറോസ്!! മേക്കിംഗ് വീഡിയോ പുറത്ത്

ആരാധകലോകം വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ബറോസ്. ത്രീഡിയിലെത്തുന്ന ചിത്രത്തിന്റെ ഒരോ അപ്‌ഡേറ്റുകളും ആരാധകര്‍ ഹൃദയത്തിലേറ്റിയിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിയ്ക്കുയാണ്. മാര്‍ച്ച് 28നായിരുന്നു ചിത്രം റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മാറ്റുകയായിരുന്നു.

പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്കായി ബിഹൈന്‍ഡ് ദി സീന്‍സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരേ സമയം സംവിധായകനായും അഭിനേതാവായും സെറ്റില്‍ നിറഞ്ഞുനില്‍ക്കുകയാണ് മോഹന്‍ലാല്‍.

ചിത്രത്തില്‍ മോഹന്‍ലാല്‍ രണ്ടു ഗെറ്റപ്പിലാണെത്തുന്നതെന്നാണ് സൂചന. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. വാസ്‌കോ ഡി ഗാമയുടെ അമൂല്യസമ്പത്തിന്റെ കാവല്‍ക്കാരനായ ബറോസ് 400 വര്‍ഷത്തിനിപ്പുറം ആ നിധി അതിന്റെ യഥാര്‍ഥ അവകാശിക്ക് കൈമാറാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ കഥ. ചിത്രം മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മെയ് 16നായിരിക്കും റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Anu B