മലയാള സിനിമയുടെ താരരാജാവ് അഭിനയത്തിന് പുറമേ സംവിധാനത്തിലേക്കു കടന്നിരിക്കുകയാണ്. ‘ബറോസി’ലൂടെയാണ് മോഹന്‍ലാല്‍ സംവിധായക തൊപ്പി അണിയുന്നത്. ഇപ്പോഴിതാ ബറോസിന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
മോഹന്‍ലാലിന്റെ സംവിധാന മികവ് കാട്ടുന്നതാണ് വീഡിയോ വൈറലായിരിക്കുകയാണ്. രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ മോഹന്‍ലാല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് വീഡിയോ. സംവിധായകന് ടികെ രാജീവ് കുമാര്‍, സന്തോഷ് ശിവന്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരും വീഡിയോയില്‍ ഉണ്ട്.
ആദ്യ ഇന്ത്യന്‍ 3 ഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ന്റെ സംവിധായകനായ ജിജോയുടേതാണ് ബറോസിന്റെ കഥ. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസായെത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. വ്യത്യസ്തമായ ഗെറ്റപ്പില്‍ തല മൊട്ടയടിച്ച് താടി വളര്‍ത്തി വെസ്റ്റേണ്‍ ശൈലിയിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍.
സന്തോഷ് ശിവന്നാണ് സിനിമയുടെ ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.
ലോകത്തിന്റെ നാനാഭാഗത്ത് നിന്നും വാസ്കോ ഡ ഗാമ എത്തിച്ച രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്ന് ഉറപ്പുള്ളയാള്ക്ക് മാത്രമെ കൈമാറുകയുള്ളൂ. ഒരു ദിവസം ഗാമയുടെ പിന്തുടര്ച്ചക്കാരന് എന്ന് പറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ ആരംഭിക്കുന്നത്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…