ആക്ഷന്‍ പറഞ്ഞ് മോഹന്‍ലാല്‍! ബറോസ് സെറ്റ് വീഡിയോ വൈറല്‍

മലയാള സിനിമയുടെ താരരാജാവ് അഭിനയത്തിന് പുറമേ സംവിധാനത്തിലേക്കു കടന്നിരിക്കുകയാണ്. ‘ബറോസി’ലൂടെയാണ് മോഹന്‍ലാല്‍ സംവിധായക തൊപ്പി അണിയുന്നത്. ഇപ്പോഴിതാ ബറോസിന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ സംവിധാന മികവ് കാട്ടുന്നതാണ് വീഡിയോ വൈറലായിരിക്കുകയാണ്. രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍…

മലയാള സിനിമയുടെ താരരാജാവ് അഭിനയത്തിന് പുറമേ സംവിധാനത്തിലേക്കു കടന്നിരിക്കുകയാണ്. ‘ബറോസി’ലൂടെയാണ് മോഹന്‍ലാല്‍ സംവിധായക തൊപ്പി അണിയുന്നത്. ഇപ്പോഴിതാ ബറോസിന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

മോഹന്‍ലാലിന്റെ സംവിധാന മികവ് കാട്ടുന്നതാണ് വീഡിയോ വൈറലായിരിക്കുകയാണ്. രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ മോഹന്‍ലാല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് വീഡിയോ. സംവിധായകന്‍ ടികെ രാജീവ് കുമാര്‍, സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരും വീഡിയോയില്‍ ഉണ്ട്.

ആദ്യ ഇന്ത്യന്‍ 3 ഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ന്റെ സംവിധായകനായ ജിജോയുടേതാണ് ബറോസിന്റെ കഥ. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസായെത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. വ്യത്യസ്തമായ ഗെറ്റപ്പില്‍ തല മൊട്ടയടിച്ച് താടി വളര്‍ത്തി വെസ്റ്റേണ്‍ ശൈലിയിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍.
സന്തോഷ് ശിവന്‍നാണ് സിനിമയുടെ ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.

ലോകത്തിന്റെ നാനാഭാഗത്ത് നിന്നും വാസ്‌കോ ഡ ഗാമ എത്തിച്ച രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്ന് ഉറപ്പുള്ളയാള്‍ക്ക് മാത്രമെ കൈമാറുകയുള്ളൂ. ഒരു ദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് പറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ ആരംഭിക്കുന്നത്.