12ത്ത് മാനിന് ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന റാം ഷൂട്ടിംഗ് ആരംഭിച്ചു. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. റാമിന്റെ ലണ്ടന്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മോഹന്‍ ലാല്‍. ലോകപ്രശസ്തമായ റാം എന്ന വാഹനനിര്‍മ്മാതാക്കളുടെ 1500 ക്ലാസിക് പിക്ക് അപ്പ് വാഹനത്തിനു മുന്പില് നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
ലണ്ടനില്‍ ഒരാഴ്ചയിലധികം നീണ്ട നില്ക്കുന്ന ചിത്രീകരണം ബാക്കിയുണ്ട്. അതിനുശേഷം കേരളത്തില്‍ തിരിച്ചെത്തുന്ന മോഹന്‍ലാലും ജീത്തു ജോസഫും സംഘവും അടുത്ത ഷെഡ്യൂളിനായി മൊറോക്കോയിലേക്ക് തിരിക്കും.
റാം സിനിമ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ജീത്തു തന്നെയാണ് രചന. തൃഷയാണ് മോഹന്‍ലാലിന്റെ നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്കുമാര്, ആദില്‍ ഹുസൈന്, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി താരനിരയും ചിത്രത്തിലെത്തുന്നുണ്ട്.
വൈശാഖിന്റെ മോണ്‍സ്റ്റര്‍, ഷാജി കൈലാസിന്റെ എലോണ്‍, പ്രിയദര്‍ശന്റെ ഓളവും തീരവും, സ്വന്തം സംവിധാന അരങ്ങേറ്റം ബറോസ്, ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന് തുടങ്ങി നിരവധി മോഹന്‍ലാല്‍ ചിത്രങ്ങള്‍ അണിയറയിലാണ്.
ദൃശ്യം 2ന് മുന്‍പേ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രമാണ് റാം. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം മുടങ്ങിയതോടെ ജീത്തു മറ്റു ചിത്രങ്ങളിലേക്ക് കടക്കുകയായിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…