റാം ഓടിച്ച് ‘റാം’ ലൊക്കേഷനിലെത്തി മോഹന്‍ലാല്‍!!! മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീം ഒരാഴ്ച ലണ്ടനില്‍

12ത്ത് മാനിന് ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന റാം ഷൂട്ടിംഗ് ആരംഭിച്ചു. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. റാമിന്റെ ലണ്ടന്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മോഹന്‍ ലാല്‍. ലോകപ്രശസ്തമായ റാം…

12ത്ത് മാനിന് ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന റാം ഷൂട്ടിംഗ് ആരംഭിച്ചു. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. റാമിന്റെ ലണ്ടന്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മോഹന്‍ ലാല്‍. ലോകപ്രശസ്തമായ റാം എന്ന വാഹനനിര്‍മ്മാതാക്കളുടെ 1500 ക്ലാസിക് പിക്ക് അപ്പ് വാഹനത്തിനു മുന്‍പില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ലണ്ടനില്‍ ഒരാഴ്ചയിലധികം നീണ്ട നില്‍ക്കുന്ന ചിത്രീകരണം ബാക്കിയുണ്ട്. അതിനുശേഷം കേരളത്തില്‍ തിരിച്ചെത്തുന്ന മോഹന്‍ലാലും ജീത്തു ജോസഫും സംഘവും അടുത്ത ഷെഡ്യൂളിനായി മൊറോക്കോയിലേക്ക് തിരിക്കും.
മൊറോക്കോയില്‍ 40 ദിവസം ചിത്രീകരണം ഉണ്ടാകും. വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തി ചെറിയ ഇടവേളയ്ക്കു ശേഷം ടീം അടുത്ത ലൊക്കേഷനായ ടുണീഷ്യയിലേക്ക് പുറപ്പെടും. ടുണീഷ്യയില്‍ അഞ്ച് ദിവസമാണ് ചിത്രീകരണം.

റാം സിനിമ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ജീത്തു തന്നെയാണ് രചന. തൃഷയാണ് മോഹന്‍ലാലിന്റെ നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി താരനിരയും ചിത്രത്തിലെത്തുന്നുണ്ട്.

വൈശാഖിന്റെ മോണ്‍സ്റ്റര്‍, ഷാജി കൈലാസിന്റെ എലോണ്‍, പ്രിയദര്‍ശന്റെ ഓളവും തീരവും, സ്വന്തം സംവിധാന അരങ്ങേറ്റം ബറോസ്, ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍ തുടങ്ങി നിരവധി മോഹന്‍ലാല്‍ ചിത്രങ്ങള്‍ അണിയറയിലാണ്.

ദൃശ്യം 2ന് മുന്‍പേ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രമാണ് റാം. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം മുടങ്ങിയതോടെ ജീത്തു മറ്റു ചിത്രങ്ങളിലേക്ക് കടക്കുകയായിരുന്നു.