Film News

ഈ റെക്കോർഡ് ഒന്ന് തൊട്ട് നോക്ക്! ദുൽഖറും ടൊവിനോയുമെല്ലാം മോഹൻലാലിന് പിന്നിൽ മാത്രം

ഒരു മോഹൻലാൽ ചിത്രത്തിന് പൊസിറ്റീവ് റിപ്പോർട്ട് കിട്ടിയാൽ… ആരാധകർ ഈ ഡയലോ​ഗ് വെറുതെ പറയുന്നതല്ല എന്ന നേരിന്റെ കളക്ഷൻ റെക്കോർഡുകൾ കാണിച്ച് തന്നതാണ്. മലയാളത്തിന്റെ ഏറ്റവും വലിയ ക്രൗ‍ഡ് പുള്ളർ ഇന്നും മോഹൻലാൽ തന്നെയാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റിടങ്ങളിലും താരത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തിന് പുറത്തെ ഇന്ത്യയുടെ പ്രദേശങ്ങളിലെ കളക്ഷനില്‍ മലയാളത്തില്‍ ഇന്നും ഒന്നാം സ്ഥാനത്ത് തലയുയർത്തി നിൽക്കുന്നത് ഒടിയൻ തന്നെയാണ്.

കേരളത്തിന് പുറത്ത് കളക്ഷനിൽ രണ്ടാം സ്ഥാനത്തുള്ളത് ടൊവിനോ അടക്കം യുവ നടൻമാര്‍ ഒന്നിച്ച 2018 ആണ്. ദുല്‍ഖറിന്റെ എക്കാലത്തെയും മികച്ച ഒരു വിജയമായ ചിത്രം കുറുപ്പ് ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് 16.10 കോടി രൂപ നേടി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. മറ്റ് ഭാഷകളിലും സ്വീകാര്യതയുള്ള മലയാളി താരമായ പൃഥ്വിരാജിന് പക്ഷേ കേരളത്തിന് പുറത്ത് സോളോ നായകൻ എന്ന നിലയില്‍ വലിയ നേട്ടം അവകാശപ്പെടാൻ ആവില്ല.

പക്ഷേ പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ചിത്രം ലൂസിഫര്‍ കേരളത്തിന് പുറത്ത് മറ്റ് ഇന്ത്യൻ പ്രദേശങ്ങളില്‍ നിന്ന് 12 കോടിയിലധികം നേടി നാലാം സ്ഥാനത്ത് നിൽക്കുന്നുണ്ട്. ആദ്യമായി മലയാളത്തില്‍ നിന്ന് 100 കോടി കടന്ന് അമ്പരിപ്പിച്ചത് മോഹൻലാൽ ചിത്രമായ പുലിമുരുകനാണ്.
20.80 കോടി രൂപയാണ് കേരളത്തിന് പുറത്തെ ഇന്ത്യൻ പ്രദേശങ്ങളില്‍ നിന്നായി മുരുകൻ വേട്ടയാടി നേടിയത്.

Anu B