മോഹന്‍ലാലിന്റെ ‘അള്ളാപിച്ച മൊല്ലാക്ക’; മമ്മൂട്ടിയുടെ ‘കാതലി’ന് പിന്നാലെ ചര്‍ച്ചയാകുന്ന വേഷം

മ്മൂട്ടി നായകനായി എത്തിയ കാതൽ ആണ് ഇപ്പോൾ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. ‘കാതൽ’ സിനിമയുടെ കാതലായ ഭാഗം ആ സിനിമ മുന്നോട്ട് വെക്കുന്ന ആശയമാണ്.  മുൻപ് പല നടന്മാരും സ്വവർ​ഗാനുരാ​ഗിയായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവരിൽ നിന്നും മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്, ഒരു സൂപ്പർ താരം ഇങ്ങനെ ഒരു കഥാപാത്രം ചെയ്തു എന്നതാണ്.  സ്വവർഗാനുരാഗത്തെ അനുകൂലിക്കുന്ന ചിത്രത്തിൽ മാത്യു ദേവസിയെന്ന കഥാപാത്രമായി മമ്മൂട്ടി ജീവിക്കുകയാണ്. ഒരു സൂപ്പർ താരം ഒരിക്കലും ചെയ്യുമെന്ന് കേരളത്തിലെ ഇടുങ്ങിയ ചിന്താഗതിക്കാരായ മനുഷ്യർ വിചാരിക്കാത്ത വേഷമാണ് ഒരു വിപ്ലവം പോലെ മമ്മൂട്ടി ചെയ്‌തത്‌. ഇതോടെ സമൂഹ മാധ്യമങ്ങളിൽ മുഴുവൻ മമ്മൂട്ടിയെ വാഴ്ത്തിക്കൊണ്ടുള്ള ധാരാളം കുറിപ്പുകളും മറ്റും പ്രത്യക്ഷപ്പെട്ടു.  തന്റെ കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമായി മമ്മൂട്ടി സ്ക്രീനിൽ ജീവിക്കുക ആയിരുന്നു. അദ്ദേഹത്തോടൊപ്പം ജ്യോതികയും സുധി കോഴിക്കോടും കൂടെ ആയപ്പോൾ സിനിമ പ്രേക്ഷകരുടെ കണ്ണും മനവും നിറച്ചു. നാല്  ദിവസങ്ങൾ പിന്നിട്ട് കാതൽ തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ മോഹൻലാലിന്റെ ഒരു കഥാപാത്രം ആണ് ഇപ്പോൾ സമൂ​ഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം.  മമ്മൂട്ടിയല്ല മോഹൻലാൽ ആണ് ഏറ്റവും ആദ്യം സ്വവർഗാനുരാഗിയായി അഭിനയിച്ചത് എന്ന് കാണിച്ച് ആണ്മോ ഹൻലാൽ ആരാധകർ രംഗത്തെത്തിയത്.നിവിനും പൃഥ്വിരാജിനും മമ്മൂട്ടിക്കും മുൻപ്, സ്വവർ​ഗാനുരാ​​ഗി ആയി മോഹൻലാൽ എത്തിയ ‘അള്ളാപിച്ച മൊല്ലാക്ക’യാണ് ആ കഥാപാത്രം.

ഒ വി വിജയന്റെ ഇതിഹാസ കാവ്യം ഖസാക്കിന്റെ ഇതിഹാസം ഡോക്യുമെന്ററി ആക്കിയിരുന്നു. 2003ൽ ആയിരുന്നു ഇത്. ഇതിലെ ഒരു കഥാപാത്രം ആണ് അള്ളാപിച്ച മൊല്ലാക്ക. ആ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ സംവിധാനങ്ങൾ ഇല്ലാത്ത കാലമാണ്. അതുകൊണ്ട് തന്നെ ഈ കഥാപാത്രവും ചർച്ചയാക്കപ്പെട്ടിരുന്നില്ല എന്ന് വേണം പറയാൻ. കാതൽ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ അള്ളാപിച്ച മൊല്ലാക്ക കഥാപാത്ര വീഡിയോ പ്രചരിക്കുകയാണ്. “ഈ സീൻ പണ്ടേ ലാലേട്ടൻ വിട്ടതാണ്, 2003ൽ ഇത്തരമൊരു റോൾ ചെയ്യാൻ മോഹൻലാൽ കാണിച്ച ധൈര്യത്തെ സമ്മതിക്കണം, മമ്മൂട്ടിയും പൃഥ്വിരാജും നിവിനും സ്വവർഗരതിയെ കുറിച്ച് ചിന്തിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് ലാലേട്ടൻ ചെയ്ത കഥാപാത്രമാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ അള്ളാപ്പിച്ച മൊല്ലാക്ക”, എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ.

നാല് പെണ്ണുങ്ങൾ എന്ന സിനിമയിൽ നന്ദു പൊതുവാൾ ചെയ്ത കഥാപാത്രത്തെയും വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു.  പക്ഷെ ഒരു കുടുംബത്തിനുള്ളിൽ തന്റെ സ്വത്വം മറച്ചു പിടിച്ച് ജീവിക്കേണ്ടി വരുന്ന ഒരു ഭർത്താവിന്റെയും പിതാവിന്റെയും അവസ്ഥയാണ് കാതൽ ദി കോറൽ മമ്മൂട്ടി അഭിനയിച്ച പ്രതിഫലിപ്പിച്ചത് . ഇപ്പോഴും ക്യുവെർ സമൂഹത്തോട് കാണിക്കുന്ന വിവേചനത്തിനു ഒരു മാറ്റവും ഇല്ലാതെ തുടരുന്ന ഈ കാത്ത് മമ്മൂട്ടിയെ പോലൊരു താരം ഈ വേഷം തിരഞ്ഞെടുത്തത് കുറച്ചു പേരെ എങ്കുലും ചിന്തിപ്പിക്കുന്നതായിരിക്കും . അതേസമയം മമ്മൂട്ടിയ്ക്കും കാതലിനുമെതിരെ  ക്രിസ്ത്യൻ കൂട്ടായ്മയായ കാസ,  അതായത്കൃ സ്ത്യൻ അസോസിയേഷൻ ആൻഡ് അലൈൻസ് ഫോർ സോഷ്യൽ ആക്ഷൻ രംഗത്തെത്തിയിരുന്നു. . സിനിമയിലെ സ്വവർഗ്ഗാനുരാഗികളായ കഥാപാത്രങ്ങളെ ക്രൈസ്തവ മത വിശ്വാസിയാക്കിയത് മനപൂർവ്വമാണെന്നാണ് കാസയുടെ ആരോപണം. കൂടാതെ ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ മലയാള ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം എന്നും അതിനുശേഷം വീണ്ടും ഗൂഢ ലക്ഷ്യത്തോടെ എത്തിയിരിക്കുന്ന ഒരു ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ചിത്രമാണ് കാതലെന്നും കാസ ആരോപിക്കുന്നു. കാസയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം.

‘യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ , അവരുടെ ഉപബോധ മനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്‌കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച അപകർഷതാബോധത്തിൽ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യം. കേന്ദ്ര കഥാപാത്രമായ നായകൻ സ്വവർഗ്ഗ ഭോഗി ക്രിസ്ത്യാനി , നായകൻറെ സ്വവർഗ ഭോഗിയായ സുഹൃത്ത് അതും ക്രിസ്ത്യാനി. സ്വവർഗ അനുരാഗം കുടുംബ ബന്ധത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ എത്തുന്നതാകട്ടെ ഒരു വൈദികൻ, ഈ വൈദികൻ ആകട്ടെ പലതവണ നേരിട്ട് അല്ലാതെ സ്വവർഗ അനുരാഗത്തെ ന്യായീകരിക്കാനും തൻറെ വാക്കുകളിൽ ശ്രമിക്കുന്നുണ്ട്. മൊത്തത്തിൽ നല്ല ബെസ്റ്റ് സെറ്റപ്പ് എന്നാണ്  കാസ കുറിപ്പിൽ പറയുന്നത് .  അതെ സമയം ചിത്രത്തന്  ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിട്ടുണ്ട് . ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് കാതലിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്ത് . ചിത്രത്തിലെ ഉള്ളടക്കമാണ് കാതിലിന് ഈ രാജ്യങ്ങളിൽ വിലക്കേർപ്പെടുത്താനുള്ള കാരണ. നേരത്തെ മോഹൻലാലിന്റെ മോൺസ്റ്റർ എന്ന ചിത്രത്തിനും സമാനമായി വിലക്ക് നേരിട്ടിരുന്നു. ഇതൊക്കെ തന്നെയാണ് കാത് ദി കോർ പോലെയൊരു ചിത്രത്തിനുള്ള പ്രസക്തിയും . നവംബർ 23നാണ് കാതൽ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ഹൗസ് ഫുൾ ഷോകളുമായാണ് പ്രദർശനം തുടരുന്നത്.