ഇക്കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുപ്പ്. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനും ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്തും തുടരും. വാര്‍ഷിക ജനറല്‍ബോഡി യോഗത്തിനുശേഷം കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ഇരുവരും പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനു വേണ്ടി ഒരു ആഭ്യന്തര കമ്മിറ്റി രൂപീകരിക്കുവാന്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടിരുന്നു. ഇത് ഉള്‍ക്കൊണ്ടുകൊണ്ട് അമ്മയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നയപരമായ തിരുത്തലുകള്‍ നടത്തി എന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന് പുറത്തുനിന്ന് ഒരാള്‍ കൂടി ഉള്‍പ്പെടുന്ന അഞ്ചംഗ ആഭ്യന്തര സമിതി നിലവില്‍ വരും എന്നാണ് അമ്മയുടെ പുതിയ തീരുമാനം. നിയമാവലി പുതുക്കുന്ന കാര്യത്തില്‍ ഡബ്ല്യുസിസി അംഗങ്ങളായിട്ടുള്ള രേവതി, പത്മപ്രിയ എന്നിവര്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു എന്ന് ഇടവേള ബാബു പറഞ്ഞു. അമ്മയില്‍ നിന്ന് രാജിവച്ചവര്‍ തിരിച്ച് വരേണ്ട കാര്യം തീരുമാനിക്കേണ്ടത് അവതാരണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മാത്രമല്ല, ലഹരി കേസുകളില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് അമ്മയുടെ തീരുമാനമെന്നും സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പ്രകാരം സ്ത്രീകള്‍ക്ക് സുരക്ഷാ പ്രാമുഖ്യം നല്കി ആണ് അമ്മ പുതിയ നിയമാവലി പുറത്തിറക്കിയത് എന്നും പ്രസിഡന്റെ മോഹന്‍ലാല്‍ അവകാശപ്പെട്ടു.