ഡീഗ്രേഡ് ചെയ്യുന്നത് ആരാണെന്ന് അറിയില്ല; മരയ്ക്കാറിന് മാത്രമല്ല ഈ അവസ്ഥ മോഹൻലാൽ !!

നൂറുകോടി ബഡ്‌ജെക്ടിൽ പുറത്തിറങ്ങിയ മോഹനലാൽ ചിത്രമാണ് മരക്കാർ. എന്നാൽ ഈ സിനിമയിൽ ഇറങ്ങിയതിന് പിന്നാലെയുള്ള ഡീഗ്രേഡിങ് മറ്റുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മോഹനലാൽ മറുപടി നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ‘അമ്മ ബോഡിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പത്ര സമ്മേളനത്തിൽ ആയിരുന്നു മരക്കാറിന്റെ ഡീഗ്രേഡുമായി ബന്ധപ്പെട്ടുള്ള മോഹൻലാലിൻറെ പ്രതികരണം പ്രതികരണംഇങ്ങനെ : ഡീഗ്രേഡ് ചെയ്യുന്നത് ആരാണെന്ന് അറിയില്ല; മരയ്ക്കാറിന് മാത്രമല്ല ഈ അവസ്ഥ; ഒരു സിനിമ ഇറങ്ങി വൈകുന്നേരം ആകുമ്പോഴേക്കും അതിന്‍റെ വ്യാജപതിപ്പ് ആളുകളില്‍ എത്തുന്നത് സങ്കടം തന്നെയാണ്.

ഇതിലൂടെ ഒരു വലിയ ഇന്റസ്ട്രിയെ കൊല്ലുകയാണ്. കേസൊക്കെ കൊടുത്താൽ അതെല്ലാം കാല താമസം എടുക്കും എന്നാലും ചിലരെ എല്ലാം പിടിക്കുന്നുമുണ്ടല്ലോ. മറ്റ് ഭാഷകളെ പ്രമോട്ട് ചെയ്യുന്നത് പോലെ നിങ്ങളും നമ്മളെ സപ്പോർട് ചെയ്യുക. തെലുങ്ക് സിനിമയിൽ എല്ലാം പ്രൊട്ടക്ട് ചെയ്യാൻ അവിടുത്തെ പ്രേഷകർ ശ്രമിക്കും അത്തരം ഒരു ആക്റ്റിട്യുട് നമുക്കില്ല. അവിടുത്തെപ്പോലെ ഇവിടെ ഒരു സിനിമ വിജയിക്കില്ല.