ഒരുമാസത്തിനുള്ളിൽ ആ വേൽ മാഞ്ഞു പോകുമെന്നാണ് അന്ന് പറഞ്ഞത്

നിരവധി ആരാധകരുള്ള താരമാണ് മോഹൻ ലാൽ. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ കൂടിയാണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്.…

നിരവധി ആരാധകരുള്ള താരമാണ് മോഹൻ ലാൽ. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ കൂടിയാണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്റെ കഴിവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞു. അത്തരത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് നരൻ. 2005 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ്. ചിത്രവും ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ ഹിറ്റ് ആകുകയും ചെയ്തിരുന്നു. ഇന്നും നരനിലെ ഗാനം ഇല്ലാതെ ഒരു ഗാനമേളയും പൂർത്തിയാകില്ല എന്നതാണ് സത്യം.

എന്നാൽ ഇപ്പോൾ നരൻ സിനിമ ചെയ്യുന്ന സമയത്തെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫർ ആയ ഷാജി കുമാർ. നേരൻ സിനിമയിൽ വേലായുധൻ എന്ന കഥാപാത്രം ആകാൻ മോഹൻലാൽ കുറച്ചൊന്നുമായിരുന്നില്ല കഷ്ട്ടപെട്ടത് എന്നാണ് ഷാജി പറയുന്നത്. വേലായുധന് കയ്യിൽ ഒരു വേലിന്റെ പച്ച കുത്തിയത് വേണം. അതിനു വേണ്ടി പളനിയിൽ നിന്ന് ആളെ കൊണ്ട് വന്നാണ് പച്ച കുത്തിയത്. ലാൽ സാറിന്റെ കൈയിൽ പച്ച കുത്തുന്ന സമയത്ത് ഇത് എത്രനാൾ കഴിയുമ്പോൾ പോകുമെന്ന് താൻ തിരക്കി. അപ്പോൾ ഒരു മാസത്തിനുള്ളിൽ മാഞ്ഞു പോകും എന്നാണ് പച്ച കുത്താൻ വന്ന ആൾ അന്ന് മറുപടി പറഞ്ഞത്.

എന്നാൽ സിനിമയുടെ ഷൂട്ട് കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും ആ കുത്തിയ വേൽ പോയില്ല എന്ന് മാത്രമല്ല,ഇന്നും ആ വേലിന്റെ പാട് ലാൽ സാറിന്റെ കയ്യിൽ മായാതെ കിടപ്പുണ്ട്. വേലായുധൻ ആകാൻ ലാൽ സാർ ഒരുപാട് സാഹസികമായ കാര്യങ്ങൾ ഒക്കെയാണ് സെറ്റിൽ ചെയ്തത്. ഡ്യൂപ്പ് വെച്ച് ചെയ്യേണ്ട പല കാര്യങ്ങളും ഡ്യൂപ്പ് ഇല്ലാതെയാണ് ലാൽ സാർ ചെയ്തത്. സെറ്റിൽ ഉള്ളവരെ പോലും അത്ഭുതപെടുത്തുന്ന തരത്തിൽ ഉള്ള അഭിനയവും സാഹസികതയും ആയിരുന്നു ലാൽ സാറിന്റേത് എന്നുമാണ് ഷാജി പറയുന്നത്.