ആ സിനിമയിലേക്ക് മോഹന്‍ലാലിന് ഭാനുപ്രിയയോ ശോഭനയോ വേണം, തുറന്ന് പറഞ്ഞ് രേവതി

ഐവി ശശി ഒരുക്കിയ ദേവാസുരം എന്ന ചിത്രം മോഹന്‍ലാലിന്റെ എക്കാലത്തേയും മികച്ച പ്രകടനങ്ങളിലൊന്നാണെന്ന് പറയാം. മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ഠനായി എത്തയിപ്പോള്‍ അതിനൊപ്പം നിന്ന രേവതിയുടെ ഭാനുമതി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.രേവതി അവതരിപ്പിച്ച ഭാനുമതി എന്ന കഥാപാത്രത്തിനായി മോഹന്‍ലാല്‍ അടക്കം ആദ്യം നിര്‍ദേശിച്ചത് മറ്റ് രണ്ട് പ്രമുഖ നടിമാരെയാണ് എന്നാണ് രേവതി പറയുന്നത്. മോഹന്‍ലാലാണ് രേവതിയെ ദേവാസുരത്തിലേക്ക് നിര്‍ദേശിച്ചതെന്ന് ഒരിക്കല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാത്രമല്ല ദേവാസുരത്തില്‍ വേഷം നല്‍കിയ മോഹന്‍ലാലിനോട് പിന്നീട് രേവതി യാതൊരു നന്ദിയും പറഞ്ഞില്ല എന്നും വാര്‍ത്തയുണ്ടായിരുന്നു.

രേവതിയുടെ വാക്കുകള്‍,

മൂന്ന് നടിമാരെയാണ് ഭാനുമതി എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത്. ശോഭനക്കും, ഭാനുപ്രിയക്കും വേണ്ടി മോഹന്‍ലാലും രഞ്ജിത്തും ഒരുപാട് വാശി പിടിച്ചു. അവരില്‍ ആരെങ്കിലും മതി എന്ന രീതിയില്‍ തന്നെ നിന്നു. കാരണം അവര്‍ രണ്ടുപേരും നര്‍ത്തകിമാരാണ്.പക്ഷെ ഐ.വി ശശി സാറാണ് താന്‍ മതിയെന്ന് തീരുമാനിക്കുന്നത്. നെടുമുടി വേണുവിന്റെ മകളായും, നീലകണ്ഠന്റെ തോല്‍വിക്ക് കാരണമാകുന്ന ഭാനുമതിയായും താന്‍ ചേരും എന്ന ശശി സാറിന്റെ നിഗമനമാണ് ഞാന്‍ ഭാനുമതിയാകാന്‍ കാരണമായത്.