ആന്റണി നല്ലൊരു മിത്രം! ആന്റണി പെരുമ്പാവൂരിന് പിറന്നാൾ ആശംസകൾ ഏകി ;മോഹൻലാൽ 

Follow Us :

മലയാള സിനിമയിലെ നല്ലൊരു കൂട്ടുകെട്ടാണ് ആന്റണി പെരുമ്പാവൂരും, നടൻ മോഹൻലാലുമായുള്ളത്, മോഹൻലാലിന്റെ കരിയറിന്റെ തുടക്ക കാലം മുതൽ തന്നെ ആന്റണിയും കൂടെയുണ്ട്, തന്റെ നല്ലൊരു ആത്മമിത്രമാണ് ആന്റണി പെരുമ്പാവൂർ, ഇപ്പോഴിതാ പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസിച്ച് മോഹൻലാൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ആൻ്റണി,  താങ്കളുടെ സാന്നിധ്യത്തിനും സ്നേഹത്തിനും ,സൗഹൃദത്തിനും നന്ദി. ജന്മദിനാശംസകൾ. പ്രിയ സുഹൃത്തേ, എന്നാണ് ആന്റണിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ കുറിച്ചത്.

ആന്റണിയുടെ പിറന്നാൾ മാത്രമല്ല ആന്റണിയുടെയും ,ഭാര്യ ശാന്തിയുടെയും വിവാഹ​ വാർഷികം കൂടിയാണ് ഇന്ന്. പിറന്നാൾ ആശംസകൾക്കൊപ്പം ആന്റണിക്കും  ഭാര്യയ്ക്കും നടൻ  വിവാഹ​ വാർഷിക ആശംസകളും  നേർന്നു. ശാന്തിക്കും ആൻ്റണിക്കും നിങ്ങൾ ഒരുമിച്ചുള്ള മറ്റൊരു വർഷം ആഘോഷിക്കുമ്പോൾ ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ സ്‌നേഹം ആഴമേറിയതും ബന്ധം ദൃഢവുമായിത്തീരട്ടെ. വിവാഹ വാർഷിക ആശംസകൾ എന്നാണ് മോഹൻലാൽ  കുറിച്ചത്

മോഹൻലാലിന്റെ ഈ കുറിപ്പ് എത്തിയതോടെ  താരത്തിന്റെ ആരാധകരെല്ലാം ആന്റണി പെരുമ്പാവൂരിന് ആശംസകളുമായി എത്തി. ലാലേട്ടന്റെ സാരഥിയായി തുടങ്ങി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച നിർമാതാവായി മാറിയ ആന്റണി ചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ, ലാലേട്ടാ ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം, ഒരു കടുത്ത മോഹൻലാൽ ആരാധകൻ.ആൻ്റണി പെരുമ്പാവൂർ. രാജാവും, പടത്തലവനും എന്നിങ്ങനെയാണ് ഇരുവരുടെയും സൗഹൃദത്തെ പ്രശംസിച്ച് ആരാധകർ കുറിച്ച കമന്റുകൾ