ബിഗ്ഗ്‌ബോസിനെ വരെ കൺഫ്യൂഷനാക്കി ഉത്തരം മുട്ടിച്ച് നോറ; ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ബിഗ്ഗ്‌ബോസ് 

അനാവശ്യമായി എന്ത് കാര്യത്തിനും വൈകാരികമായി പ്രതികരിക്കുന്നുവെന്നതാണ് ബിഗ്ഗ്‌ബോസ് മത്സരാർത്ഥി നോറ കേൾക്കുന്ന പ്രധാന വിമർശനങ്ങളിലൊന്ന്. ചിലപ്പോൾ ഗെയിമിനെ പോലും നോറ കാര്യമാക്കിയെടുക്കുന്നുവെന്ന വിമർശനങ്ങളും നോര്ക്കെതിരെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫാമിലി വീക്കിന്റെ  ഭാഗമായി നോറയുടെ കുടുംബം ഹൗസിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ തന്റെ കുടുംബവുമായുള്ള ചില പ്രശ്നങ്ങളും പരാതികളുമെല്ലാം നോറ ഹൗസിൽ വെച്ച് മോര്ണിങ് ടാസ്‌കിലടക്കം സംസാരിച്ചിരുന്നു. എന്നാൽ അതിനെ അൻസിബ അടക്കമുള്ള മറ്റ് മത്സരാർത്ഥികൾ ചോദ്യം ചെയ്‌തിരുന്നു. കുടുംബത്തെ പിച്ചിചീന്താൻ ജനങ്ങൾക്ക് മുന്നിൽ ഇട്ട് കൊടുത്തുവെന്നും സ്വന്തം കുടുംബത്തെ വെച്ച് വിക്ടിം കാർഡ് ഇറക്കുകയാണ് നോറ ചെയ്തത് എന്നുമായിരുന്നു അൻസിബ അടക്കമുള്ളവർ പറഞ്ഞത്. വിഷയം വലിയ ചർച്ചയായതോടെ സംഭവത്തിൽ പരാതിയുമായി നോറ കൺഫെഷൻ റൂമിലെത്തി തന്റെ ആശങ്കകൾ ബിഗ് ബോസിന് മുന്നിൽ പങ്കുവെച്ചു. എന്നാൽ നോറ സീരിയസായി പറഞ്ഞ എല്ലാ കാര്യനകൾക്കും ബിഗ് ബോസ് നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകരെ ചിരിപ്പിച്ചിരിക്കുന്നത്. കൺഫെഷൻ റൂമിലിരുന്ന് നോറ ബിഗ്ഗ്‌ബോസിനോട് സംസാരിക്കുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ബിഗ് ബോസിനോട് നോറ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്, ഞാൻ എന്റെ മാതാപിതാക്കളെ കുറ്റം പറഞ്ഞിട്ടില്ല. റെസ്മിൻ ഉണ്ടായിരുന്ന സമയത്ത് സംസാരിച്ചതൊന്നും വിക്ടിം കാർഡ് കളിക്കാൻ വേണ്ടി പറഞ്ഞതല്ല. ഇവർ ഇപ്പോൾ പറയുന്നത് ഞാൻ കാമറയിൽ മൊത്തം എന്റെ വീട്ടുകാരെ പറ്റി കുറ്റം പറഞ്ഞ് നടക്കുന്നുവെന്ന മട്ടിലാണ്. ഞാൻ വീട്ടുകാരെ കുറ്റം പറഞ്ഞിട്ടില്ല എന്നൊക്കെയാണ്. ഇതിൽ ഞാൻ എന്ത് പറയാനാണ് ഇതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേയെന്നാണ് അതിനു മറുപടിയായി ബിഗ് ബോസ് തിരിച്ച് ചോദിച്ചത്. മറ്റുള്ളവർ പല രീതിയിലും ഗെയിം കളിക്കും. ഇതൊക്കെ മുൻപൊരിക്കൽ വന്നപ്പോൾ  പറഞ്ഞിട്ടുള്ളതല്ലേ. കുറച്ച് കൂടി പക്വതയോടെ പെരുമാറു. നോറയുടെ അറിവ് വെച്ച് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യൂ. കാരണം ഇനി കുറച്ച് ദിവസങ്ങൾ കൂടിയെ ബാക്കിയുള്ളൂ, മത്സരത്തിൽ മാത്രം ശ്രദ്ധിക്കുക, ഒട്ടും തളരാതെ പോകൂ എന്നും ബിഗ് ബോസ് മറുപടി നൽകുന്നുണ്ട്. അതോടെ തനിക്ക് കൺഫ്യൂഷനൊന്നും ഇല്ലെന്നും താൻ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് കൃത്യമായ ബോധ്യം ഉണ്ടെന്നും നോറ പറയുന്നുണ്ട്. ഇവര് ഈ കാര്യം പറഞ്ഞോണ്ടിരിക്കുമ്പോൾ എന്റെ വീട്ടുകാരെ അത് ബാധിക്കുമോയെന്ന ആശങ്കയേ ഉള്ളൂ.

കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കേൾക്കുന്നത് ഞാൻ വിക്ടിം കാർഡ് കളിക്കുന്നു, വീട്ടുകാരെ കുറ്റം പറയുന്നു, ഞാൻ വേറെ ആളുടെ  ഔദാര്യത്തിൽ നിൽക്കുന്നയാളാണ് എന്നൊക്കെയാണ്. ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി എനിക്ക് അറിയാം. എന്റെ അടുത്തേക്ക് പ്രശ്നങ്ങൾ വരാത്തത് കൊണ്ട് ഞാൻ പ്രതികരിക്കുന്നില്ല. ഞാനായിട്ട് ഒരു പ്രശ്നങ്ങളും ക്രിയേറ്റ് ചെയ്യുന്നില്ല. പല കാര്യങ്ങളും ഞാൻ ഒഴിവാക്കി വിടുകയാണ്. 75 ദിവസമായി ഞാൻ ഇവിടെ നിൽക്കുന്നു ജനങ്ങൾക്ക് തന്നെ അറിയാമെന്നും നോറ പറഞ്ഞു. അതോടെ സത്യത്തിൽ ഇപ്പോൾ എന്താണ് പ്രശ്നമെന്നായിരുന്നു ബിഗ്ഗ്‌ബോസിന്റെ അടുത്ത ചോദ്യം. മാത്രമല്ല അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഒഴിവാക്കി വിട്ടേക്കൂവെന്നും  പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കൂ, ആത്മവിശ്വാസത്തോടെ നിൽക്കൂവെന്നും ബിഗ്ഗ്‌ബോസ് പര്യുഇന്നുണ്ട്. താൻ പറയുന്നത് ഇവിടെ  ആർക്കും മനസിലാകുന്നില്ലെന്നും പക്ഷേ ഞാൻ ക്ലിയർ ആയി തന്നെയാണ് കാര്യങ്ങൾ പറയുന്നത് എന്നുമായിരുന്നു അടുത്തതായി നോറ പറഞ്ഞത്. സത്യത്തിൽ ഞാൻ എന്താണ് ഇനി ഇവിടെ ചെയ്യേണ്ടത് എന്നായിരുന്നു ബിഗ് ബോസിന്റെ മറുപടി. ഇതോടെ ബിഗ് ബോസ് ഒന്നും ചെയ്യേണ്ട ഞാൻ ചെയ്തോളാം എന്ന് നോറ മറുപടിയും നൽകുന്നുണ്ട്. പിന്നാലെ വെരിഗുഡ് ഓൾ ദി ബെസ്റ്റ് എന്നായിരുന്നു ബിഗ് ബോസ് പ്രതികരിച്ചത്. അതോടെ നിരവധി പേരാണ് ട്രോളുമായി രംഗത്തെത്തുന്നത്. നന്നായി ഗെയിം കളിക്കൂ എന്ന് പറയാറുള്ള ബിഗ്ഗ്ബിയോസിനെക്കൊണ്ട് ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിപ്പിച്ച നോറ പോളിയല്ല, ബിഗ്ഗ്‌ബോസിനെ വരെ കൺഫ്യൂഷനാക്കി ഉത്തരം മുട്ടിച്ച് നോറ,  ബിഗ്ഗ്‌ബോസിന്റെ വരെ കിളി പോയി എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഈ സംഭവത്തെക്കുറിച്ച്  വന്നുകൊണ്ടിരിക്കുന്നത്.