ഈ കാരണം കൊണ്ട് മോഹൻലാൽ ബിഗ് ബോസ്സിൽ നിന്നും പിന്മാറുന്നു!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ജനപ്രീയ റീലിറ്റി ഷോ ആണ് ബിഗ് ബോസ്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ ഘട്ടത്തിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും കൂടുതൽ മത്സരാർത്ഥികൾ സെലിബ്രിറ്റികൾ ആയിരുന്നു. എന്നാൽ ഈ തവണ സെലിബ്രിറ്റികൾ വളരെ കുറവാണ്. പരുപാടി തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആകുന്നുള്ളുവെങ്കിലും സംഭവ ബഹുലമായ മുഹൂർത്തങ്ങളിൽ കൂടിയാണ് ഓരോ ദിവസത്തെയും എപ്പിസോഡ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ മത്സരാർത്ഥികൾ തമ്മിൽ കയ്യാംകളി വരെ എത്തിയിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന പരുപാടിക്ക് ആരാധകർ ഏറെയാണ്. എന്നാൽ പരുപാടിയുടെ ഗ്രാൻഡ് ഫിനാലയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് കോവിഡ് വ്യാപനത്തെ തുടർന്ന് പരുപാടി അവസാനിപ്പിക്കേണ്ടി വന്നത്. ഇത് പരിപാടിയുടെ അണിയറ പ്രവർത്തകരെ പോലെ തന്നെ ആരാധകരെയും നിരാശർ ആക്കിയിരിക്കുകയാണ്.

മത്സരാർത്ഥികൾ എല്ലാം തിരികെ വീട്ടിൽ പോകുകയും ചെയ്തു. ഇപ്പോൾ തിരുവനന്തപുറത്ത് വെച്ച് പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ ചിത്രീകരിക്കാനുള്ള ശ്രമത്തിൽ ആണ് പരിപാടിയുടെ അണിയറ പ്രവർത്തകർ. മത്സരാർത്ഥികളുടെ വീട്ടിൽ ചെന്നിട്ട് ഗ്രാൻഡ് ഫിനാലെ ചിത്രീകരിക്കാനുള്ള പദ്ധതിയിൽ ആണ് അണിയറ പ്രവർത്തകർ എന്നാണു മനോജ് കുമാർ കഴിഞ്ഞ ദിവസം വിഡിയോയിൽ കൂടി പറഞ്ഞത്. അത് പോലെ തന്നെ പരുപാടിയിൽ നിന്ന് മോഹൻലാൽ പിന്മാറുന്നു എന്ന സൂചനയും മനോജ് കുമാർ നൽകിയിട്ടുണ്ട്. തൊണ്ണൂറ്റി അഞ്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ ആണ് പരുപാടി നിർത്തി വയ്‌ക്കേണ്ടി വന്നതെന്നും എന്നാൽ ഗ്രാൻഡ് ഫിനാലെയിൽ കൂടി വിജയിയെ തിരഞ്ഞെടുക്കാനുള്ള ശ്രമത്തിൽ ആണ് അണിയറ പ്രവർത്തകർ എന്നും മനോജ് കുമാർ പറഞ്ഞു.

Suresh gopi latest news

ബിഗ് ബോസ്സിന്റെ രണ്ടാം ഭാഗത്തിനേക്കാൾ കൂടുതൽ പ്രേക്ഷക പിന്തുണ മൂന്നാം ഭാഗത്തിന് ലഭിച്ചെന്നും അത് കൊണ്ട് തന്നെ പരിപാടിയുടെ നാലാം സീസൺ ഉടൻ തന്നെ ഏഷ്യാനെറ്റ് ആരംഭിക്കുന്നതാണെന്നും എന്നാൽ നാലാം ഭാഗത്തിൽ പരുപാടി ഹോസ്റ്റ് ചെയ്യാൻ മോഹൻലാൽ ആയിരിക്കില്ല എത്തുന്നത് എന്നുമാണ് മനോജ് പറഞ്ഞത്. അദ്ദേഹത്തിന്റെ ചിത്രം ബാറോസിന്റെ ഷൂട്ടിങ് തിരക്കുകളിൽ ആണ് ഇപ്പോൾ അദ്ദേഹം എന്നും അത് കൂടാതെ കുറെ പ്രൊജെക്ടുകൾ അദ്ദേഹത്തിന് ചെയ്തു തീർക്കേണ്ടതായി ഉണ്ടെന്നും അത് കൊണ്ട് തന്നെ പരുപാടിയിൽ നിന്ന് മോഹൻലാൽ പിന്മാറാൻ ആണ് സാധ്യത എന്നും ആണ് മനോജ് പറഞ്ഞത്. പകരം സുരേഷ് ഗോപിയോ മുകേഷോ എത്താനാണ് സാധ്യത എന്നും അദ്ദേഹം പറയുന്നു.

 

 

 

 

 

 

 

 

 

 

Krithika Kannan