കുരുന്ന് സ്വപ്‌നങ്ങള്‍ക്ക് ചിറകേകാന്‍ മോഹന്‍ലാല്‍: സ്വപ്‌ന പദ്ധതിയായ വിന്റേജ് യാഥാര്‍ത്ഥ്യത്തിലേയ്ക്ക്

തിരക്കേറിയ സിനിമാ ജീവിതത്തിനുമപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മലയാളത്തിലെ പല മുന്‍ നിര താരങ്ങളും സജ്ജീവമാണ്. എന്നാല്‍ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഇക്കൂട്ടര്‍ പബ്ലിസിറ്റി നല്‍കാറുമില്ല. സമാന ചിന്താഗതിയും സ്വഭാവവും കാത്തു സൂക്ഷിക്കുന്നവരാണ് മലയാളികളുടെ പ്രീയ താരങ്ങളായ മമ്മുക്കയും മോഹന്‍ലാലും. ഇപ്പോഴിതാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ലാലേട്ടന്റെ എക്കാലത്തെയും സ്വപ്‌നങ്ങളിലൊന്ന് പൂവണിഞ്ഞിരിക്കുന്നു.

കഴിഞ്ഞ കുറച്ച് വര്‍ ഷങ്ങളായി വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും നിറസാന്നിദ്ധ്യമാണ് നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍. കൊവിഡ് കാലത്ത് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങാകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താനും വിശ്വശാന്തി ഫൗണ്ടേഷന് സാധിച്ചിരുന്നു.

വിശ്വശാന്തി ഫൗണ്ടേഷന് കീഴില്‍ ‘വിന്റേജ്’ എന്ന സ്വപ്‌ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. പ്രതിവര്‍ഷം ആറാം ക്ലാസ്സില്‍ പഠിക്കുന്ന 20 കുട്ടികളെ വീതം കണ്ടെത്തി അവരുടെ വിദ്യാഭ്യാസത്തിനും മറ്റും സഹായങ്ങള്‍ നല്‍കി സമൂഹത്തില്‍ മിടുക്കരായ വ്യക്തിത്വങ്ങളായി ഉയര്‍ത്തികൊണ്ട് വരുക എന്നതാണ് വിന്റേജിന്റെ ലക്ഷ്യം.

കുട്ടികളെ കണ്ടെത്തുന്നതിന് പ്രത്യേക മാനദണ്ഡങ്ങളും വിശ്വശാന്തി ഫൗണ്ടേഷന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതിനായി കുട്ടികളെ ഉള്‍പ്പെടുത്തി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുകയാണ് ആദ്യ പടി. തുടര്‍ന്ന് തിരഞ്ഞെടുക്കുന്ന കുട്ടികളുടെ അഭിരുചി തിരിച്ചറിയുകയും, ആ അഭിരുചിയെ വളര്‍ത്തി എടുക്കുന്നതിന് വേണ്ടിയുള്ള എല്ലാ സഹായങ്ങളും ഒരുക്കി നല്‍കുന്നതുമാണ് വിന്റേജിന്റെ രീതി. അട്ടപ്പാടിയില്‍ നിന്നാണ് വിന്റേജ് പദ്ധതിക്ക് തുടക്കമാകുന്നത്.

തന്റെ സ്വപ്‌ന പദ്ധതിയെക്കുറിച്ചുള്ള ഹൃസ്വ വീഡിയോ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സുമനസുകളുടെ സാന്നിദ്ധ്യ സഹകരണങ്ങള്‍കൊണ്ട് സമൂഹത്തില്‍ ഒട്ടേറെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിശ്വശാന്തിക്ക് കഴിഞ്ഞതായി മോഹന്‍ലാല്‍ പറയുന്നു. അറിവ് പകര്‍ന്നുനല്‍കുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് പഠിപ്പിച്ച അമ്മയുടെ അനുഗ്രത്തോടെയാണ് തന്റെ സ്വപ്‌ന പദ്ധതിയിലേയക്ക് കടക്കുന്നതെന്നും താരം പറയുന്നു.

അടുത്ത പതിനഞ്ച് വര്‍ഷം തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കൊപ്പം നാം ഉണ്ടാകുമെന്നും രാജ്യത്തിന് അഭിമാനമാകുന്ന സമര്‍ദ്ധരായ യുവാക്കളായി കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ലാലേട്ടന്‍ വീഡിയോയില്‍ പങ്കുവെച്ചു.

ആരാധകരും സിനിമാ, സാമൂഹക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിശ്വശാന്തി ഫൗണ്ടേഷന് ആശംസകള്‍ നേര്‍ന്നു. വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ കര്‍മ്മ പദ്ധതിയുടെ ഉദ്ഘാടന ചിത്രം ഉള്‍പ്പടെയാണ് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ പങ്കുവെച്ചത്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago