മെയ്വഴക്കത്തിലും ആയുധ പരിശീലനത്തിലും അച്ഛനെപ്പോലെ താനും മോശമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ലാലേട്ടന്റെ മകള്‍ വസ്മയ മോഹന്‍ലാല്‍. തായ്ലന്റിലെ പൈ സന്ദര്‍ശനത്തെക്കുറിച്ചും അവിടെ പരിശീലിച്ച കുങ്ഫു മുറകളെക്കുറിച്ചുമുള്ള വിഡിയോയും ചിത്രങ്ങളുമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്.
കുറച്ച് ആഴ്ചകള്‍ മാത്രം താമസിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്, പക്ഷേ ശരിക്കും കുങ്ഫു ആസ്വദിക്കാന്‍ തുടങ്ങി, പൈയുമായി പ്രണയത്തിലായി, വിസ്മയ ഇന്റസ്റ്റാഗ്രാമില്‍ കുറിച്ചു. നീണ്ട കുറിപ്പിനൊപ്പം വിസ്മയ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.
ആയുധമേന്തി ചുവടുവയ്ക്കുന്ന വിസ്മയയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അച്ഛന് മോഹന്‍ലാലിന് പോന്ന മകള്‍ തന്നെയാണ് താനെന്ന് വിസ്മയ വീണ്ടും തെളിയിക്കുകയാണെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…