Categories: Film News

ദുബായിയിൽ പുതിയ വീട് സ്വന്തമാക്കി മോഹൻലാൽ, ചിത്രങ്ങൾ വൈറൽ!

മോഹൻലാൽ കഴിഞ്ഞ ദിവസം ആണ് താൻ ദുബായിൽ സ്വന്തമാക്കിയ വീടിന്റെ ഗൃഹപ്രവേശനം നടത്തിയത്. താരം പുതിയതായി വീട് വാങ്ങിയ വിവരം ട്വിറ്ററിൽ മോഹൻലാൽ ഫാൻസ്‌ ഗ്രൂപുകളിൽ കൂടിയാണ് പ്രചരിച്ചത്. ദൃശ്യം 2 ചിത്രീകരണം പൂർത്തിയാക്കിയ ശേഷം താൻ ദുബായിലേക്ക് പോകുമെന്ന് താരം നേരുത്തെ തന്നെ പറഞ്ഞിരുന്നു. ഇത്തരത്തിൽ ഷൂട്ടിങ് തീർന്നപ്പോൾ ദുബായിൽ പോകാനായി എയർപോർട്ടിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളും മറ്റും വലിയ രീതിയിൽ ഫാൻസ്‌ ഗ്രൂപുകളിൽ പ്രചരിച്ചിരുന്നു. എന്നാൽ മോഹൻലാൽ ഒറ്റയ്ക്കായിരുന്നില്ല പോയത്. തന്റെ ഭാര്യയും താരത്തിന് ഒപ്പം ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ചു അവധി ആഘോഷിക്കാൻ പോകുകയാണെന്നാണ് ആരാധകർ കരുതിയത്.
ഐപിൽ കാണുവാനായി നിൽക്കുന്ന താരത്തിന്റെ വിഡിയോകളും ചിത്രങ്ങളും ഇതിനോടകം തന്നെ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ താരത്തിന്റെ ഈ ദുബായ് യാത്രയ്ക് മറ്റൊരു ഉദ്ദേശം കൂടി ഉണ്ടെന്നു കഴിഞ്ഞ ദിവസമാണ് ആരാധകർക്ക് മനസിലായത്. താരം ദുബായിൽ പുതിയ ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഗൃഹപ്രവേശന ചടങ്ങുകൾ കഴിഞ്ഞ ദിവസം ആണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനു വേണ്ടി കൂടിയാണ് മോഹൻലാലും സുചിത്രതും ദുബായ് യാത്ര നടത്തിയതെന്നും ഇതിൽ നിന്നും മനസിലാക്കാം.
ആർ‌പി ഹൈറ്റ്സിലാണ് മോഹൻലാൽ പുതിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. അതിന്റെ കൂടെ മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീർ ഹംസയുമായി ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിൽക്കുന്ന മോഹൻലാലിന്റേയും സുചിത്രയുടെയും ചിത്രങ്ങൾ ഇതിനോടകം ആരാധക ശ്രദ്ധ നേടിയിരുന്നു.
മലയാളത്തിന്റെ താര രാജാവ് ആണ് മോഹൻലാൽ, അഭിനയ സമ്പത്ത് കൊണ്ടും ആരാധക ബലം കൊണ്ടും മോഹൻലാലിൻറെ സ്ഥാനം വളരെ ഉയരത്തിലാണ്. മലയാളത്തിന്റെ താര രാജാവ് ആയി അരങ്ങു വാഴുകയാണ് മോഹൻലാൽ, അദ്ദേഹത്തിന്റെ കഠിന പ്രയത്നവും കഴിവും കൊണ്ട് മാത്രമാണ് ഇന്നത്തെ പദവിയിൽ എത്തുവാൻ മോഹൻലാലിന് കഴിഞ്ഞത്.

Devika Rahul