മലയാള സിനിമാ ലോകത്തെ ഹിറ്റ് കോംബോ ആയ മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റാം. ട്വല്‍ത്ത് മാന്‍ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്ക് വേണ്ടി വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷന് പുറത്ത് വന്നിരിക്കുകയാണ്. റാം എന്ന സിനിമയുടെ ചിത്രീകരണം അന്‍പത് ശതമാനത്തോളം പൂര്‍ത്തിയായി എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ജീത്തു ജോസഫ് തന്നെ ഇക്കാര്യം പറഞ്ഞു എന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്. നവംബര്‍ പകുതിയോടെ സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ വരുന്ന വര്‍ഷത്തില്‍ ജനുവരിയില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കും. മൊറോക്കോ, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ഇനി ഷൂട്ടിംഗ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ‘റാം’ ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ചായിരിക്കും പൂര്‍ത്തിയാക്കുക എന്നും ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു.
കൂമന് എന്ന ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ വെച്ചാണ് റാം ന്റെ അപ്ഡേഷനെ കുറിച്ച് ജീത്തു ജോസഫ് കാര്യങ്ങള്‍ പങ്കുവെച്ചത് എന്നും ശ്രീധര്‍ പിള്ളൈ പറയുന്നു. ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന് ശേഷമാണ് വീണ്ടും ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്നത്. റാം ഏറെ കാലം മുന്‍പ് പ്രഖ്യാപിച്ച സിനിമ ആയിരുന്നു എങ്കിലും കൊറോണ കാരണം ഷൂട്ടിംഗ് നീണ്ടുപോയിരുന്നു.
മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ തീയറ്ററില്‍ എത്തിയ ചിത്രം. വൈശാഖ് സംവിധാനം ചെയ്ത സിനിമയാണ് മോണ്‍സ്റ്റര്‍. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലും മോഹന്‍ലാല്‍ നായകനാവുന്നുണ്ട്. ഈ പ്രഖ്യാപനം വളരെ ആകാംക്ഷയോടെയാണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തത്.