Categories: Film News

വിജയിയെക്കാളും അജിത്തിനേക്കാളും സുന്ദരൻ യേശു, മനസ്സ് തുറന്ന് മോഹിനി!

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് മോഹിനി. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം, മുകേഷ് തുടങ്ങിയ മുൻ നിര നായകന്മാർക്കൊപ്പമെല്ലാം സിനിമ ചെയ്യാൻ അവസരം ലഭിച്ച നായിക കൂടിയാണ് മോഹിനി. പൂച്ച കണ്ണുകളുമായി മലയാളികളുടെ മുന്നിലേക്കെത്തിയ താരം വളരെ പെട്ടന്നാണ് പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയത്. നിരവധി സിനിമയിൽ നായികയായി തിളങ്ങിയ താരം കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ചിത്രമായ ഇന്നത്തെ ചിന്താവിഷയത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. എന്നാൽ അതിനു ശേഷം താരം സജീവമായില്ല. ഇപ്പോഴിതാ താരത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

Mohini Images

തഞ്ചാവൂർ ബ്രാഹ്മിൻ ആയിരുന്ന മോഹിനി മതം മാറി ക്രിസ്ത്യൻ മതം സ്വീകരിക്കുകയും ക്രിസ്റ്റീന എന്ന പേര് സ്വീകരിക്കുകയും ചെയ്തതിനു പിന്നിലെ കഥയാണ് താരം ഇപ്പോൾ പറയുന്നത്. ഏഴ് വർഷങ്ങൾക്ക് മുൻപ് വിഷാദരോഗം പിടിപെട്ടപ്പോൾ മാനസികമായി ഏറെ സമ്മർദ്ദം ഉണ്ടായെന്നും ആ സമയത്ത് വേലക്കാരി തന്ന ബൈബിൾ ആണ് തന്നെ രക്ഷിച്ചതെന്നും മോഹിനി പറഞ്ഞു. നല്ല ഒരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും അദ്ദേഹത്തെ ഉൾക്കൊള്ളാനോ അദ്ദേഹവുമായി അഡ്ജസ്റ് ചെയ്യാനോ എനിക്ക് കഴിഞ്ഞില്ല. പല തവണ അദ്ദേഹവുമായുള്ള വിവാഹ മോചനത്തിന് ശ്രമിച്ചു. എന്നാൽ ഇതിൽ നിന്നെല്ലാം എന്നെ രക്ഷിച്ചു പുതിയൊരു ജീവിതം എനിക്ക് നൽകിയത് യേശു ആണ്.
Mohini

ഒരു ദിവസം ഞാൻ ഒരു സ്വപ്നം കണ്ടു. ഞാൻ ഒരു പ്രളയത്തിൽ അകപ്പെട്ട പോകുന്നത്. ഞാൻ ചെയ്ത പാപങ്ങൾ ആയിരുന്നു പ്രളയമായി വന്നത്. അപ്പോൾ അവിടെ ഞാൻ ഒരു നായകനെ കണ്ടു. അദ്ദേഹത്തിന്റെ അടുത്ത് ഒരു ബോട്ട് ഉണ്ടായിരുന്നു. ആ സുന്ദരനായ നായകൻ അതിലേക്ക് ചൂണ്ടുന്നുണ്ടായിരുന്നു. സാദാരണ അജിത്തും വിജയിയുമൊക്കെയാണ് സുന്ദരനായ നായകന്മാർ എന്ന് പറയുന്നത്. എന്നാൽ എനിക്കത് യേശു ആണ്. മോഹിനി പറഞ്ഞു.

Devika Rahul