Film News

ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമം നടത്തിയിട്ടും വിക്രം പറഞ്ഞതുകൊണ്ട് മാത്രം ആ സീൻ ചെയ്‌യേണ്ടി വന്നു ! സംഭവത്തെ കുറിച്ച് മോഹിനി

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മോഹിനി. തെന്നിന്ത്യയിൽ ഒരു സമയത്ത് നിറഞ്ഞ് നിന്ന താരം.  മലയാളത്തിൽ ഇപ്പോഴും റിപ്പീറ്റ് വാല്യുവോടെ സിനിമാ പ്രേമികൾ കാണുന്ന പല സിനിമകളിലേയും നായിക അങ്ങനെയങ്ങനെ ഒരുപാട് വിശേഷണങ്ങൾ ഉണ്ട് നടിക്ക്. ഇപ്പോൾ താരം സിനിമകളിൽ അത്ര സജീവമല്ലായെങ്കിലും  ഇപ്പോഴും മോഹിനിയുടെ വെള്ളാരം കണ്ണുകളും ചിരിയും താരം സിനിമകൾ ചെയ്തില്ലെങ്കിലും ആരാധകരുടെ മനസിലുണ്ട്. മുമ്പൊരു അഭിമുഖത്തിൽ മോഹിനി പങ്കുവെച്ച ഷൂട്ടിങ് അനുഭവങ്ങൾ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ  ശ്രദ്ധിക്കപ്പെടുകയാണ്. വിക്രത്തിന്റെ പുതിയ മന്നർ​ഗൾ എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളാണ് മോഹിനി പഴയൊരു അഭിമുഖത്തിൽ പങ്കിട്ടത്. ‘പുതിയ മന്നർ​ഗൾ സിനിമയിലെ നീ കട്ടും സേലൈ എന്ന പാട്ടിൽ അഭിനയിക്കാൻ എനിക്ക് മടിയായിരുന്നു. ഇതിൽ നിന്നും  ഒഴിഞ്ഞ് മാറാൻ ഞാൻ ശ്രമം നടത്തിയിരുന്നു. പാട്ട് ഷൂട്ടിന് പൊള്ളാച്ചിയിലേക്ക് പോകുന്നതിന്റെ തലേദിവസം വരെ ഞാൻ നായകൻ വിക്രത്തോട് ഇതേക്കുറിച്ച് സംസാരിച്ചു. പക്ഷെ ഒറ്റവാക്കിൽ അദ്ദേഹം എന്നോട് പറഞ്ഞു നീ പോയി ചെയ്താൽ നന്നായിരിക്കുമെന്ന്. അക്കാലത്ത് ഗ്രാമീണ വേഷം ധരിച്ച് നൃത്തം ചെയ്യാൻ എനിക്കറിയില്ലായിരുന്നു. എനിക്ക് ചെയ്യാൻ പറ്റുമോയെന്ന് പോലും എനിക്കറിയില്ല. അതുകൊണ്ട് ഞാൻ പാട്ടിൽ അഭിനയിക്കുന്നില്ലെന്ന് പറയുകയായിരുന്നു.

പാട്ട് സീൻ ഷൂട്ടിങിനായി സെറ്റിൽ നൃത്തം ചെയ്യുമ്പോൾ പോലും എനിക്ക് ആ നൃത്തം ചെയ്യാൻ സാധിച്ചിരുന്നില്ല. ഞാൻ ഭരതനാട്യം ചെയ്യുന്നതു പോലെ നൃത്തം ചെയ്ത് അവസാനിപ്പിച്ചു. പക്ഷെ വിക്രം പറഞ്ഞത് ശരിയാണെന്ന് പാട്ട് ഇറങ്ങിയതിന് ശേഷമാണ് എനിക്ക് മനസിലായത്. പലരും എന്നോട് വന്ന് നൃത്തം അതേസമയം കോയമ്പത്തൂരില്‍ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച താരത്തിന്റെ യഥാർത്ഥ പേര് മഹാലക്ഷ്മി എന്നായിരുന്നു. സിനിമയിലെത്തിയ ശേഷം പേര് മോഹിനി എന്നാക്കി മാറ്റിയതാണ്. മോഹന്‍ലാല്‍ ചിത്രം നാടോടിയിലൂടെയാണ് മോഹിനി മലയാളത്തിലെത്തിയത്. ശേഷം നിരവധി മലയാള സിനിമകളില്‍ താരം വേഷമിട്ടു. തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി അമ്പതിലേറെ ചിത്രങ്ങളില്‍ മോഹിനി അഭിനയിച്ചിട്ടുണ്ട്. 2011ല്‍ കലക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അവധിക്കാലത്താണ് ഈറമാന റോജാവേ എന്ന തമിഴ് സിനിമയിലൂടെ അഭിനയം മോഹിനി ആരംഭിച്ചത്.

സിനിമയിൽ അഭിനയിക്കാൻ താൻ മടി കാണിക്കുമ്പോൾ ഷൂട്ടിങ് സ്മൂത്തായി നടക്കാൻ തനിക്ക് ഫൈവ് സ്റ്റാർ ചോക്ലേറ്റുകളാണ് നൽകിയിരുന്നതെന്നും മോഹിനി പറഞ്ഞിട്ടുണ്ട്. അതുപോലെ മോഹിനി സിനിമയിൽ മാത്രമല്ല ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാൾ കൂടിയായിരുന്നു മോഹിനി. കൊമേഴ്സ്യൽ സിനിമകളിൽ മാത്രമല്ല നിരൂപക പ്രശംസ നേടിയതും അവാർഡുകൾ വാരിക്കൂട്ടിയതുമായ ഒരുപാട് സിനിമകളിലും മോഹിനി ചെറു പ്രായത്തിൽ തന്നെ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെയാണ് മോഹിനിയും സിനിമ അഭിനയം ഉപേക്ഷിച്ചത്. അമേരിക്കന്‍ വ്യവസായിയായാണ് മോഹിനിയുടെ ഭർത്താവ് ഭരത് പോള്‍. ഭരതിനെ വിവാഹം കഴിച്ച് യുഎസിൽ സ്ഥിര താമസമാക്കി പിന്നീട് മോഹിനി. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. സിനിമ വിട്ടതോടെ വിഷാദ രോഗാവസ്ഥയിലായ താരം ബൈബിള്‍ വായിച്ച് തുടങ്ങിയതോടെയാണ് ക്രൈസ്തവ വിശ്വാസത്തില്‍ ആകൃഷ്ടയായത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ശേഷം അമേരിക്കയിലെ സെന്റ്.മൈക്കിള്‍ അക്കാദമിയില്‍ നിന്നും സ്പിരിച്വല്‍ വെല്‍ഫെയര്‍ ആന്‍ഡ് ഡെലിവെറന്‍സ് കൗണ്‍സലിംഗില്‍ അവര്‍ പഠനം പൂര്‍ത്തിയാക്കി. വിവാഹശേഷം അമേരിക്കയില്‍ സ്ഥിര താമസമാക്കിയ മോഹിനി 2006ലാണ് ക്രൈസ്തവവിശ്വാസം സ്വീകരിച്ചത്. പിന്നീട് താരം തന്റെ പേര് ക്രിസ്റ്റീന മോഹിനി ശ്രീനിവാസന്‍ എന്നാക്കി മാറ്റി. നന്നായിരുന്നുവെന്ന് പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല. പക്ഷെ ആ ഗാനം വളരെ മനോഹരമായിരുന്നു’, എന്നാണ് മോഹിനി അനുഭവം പങ്കിട്ട് കൊണ്ട്  പറഞ്ഞത്. ഇപ്പോഴും തൊണ്ണൂറുകളിൽ ജീവിച്ചവർക്ക് പ്രിയപ്പെട്ട ​ഗാനമാണ് പുതിയ മന്നർ​ഗൾ സിനിമയിലെ നീ കട്ടും സേലൈ എന്ന പാട്ട്.

Sreekumar R