Categories: Film News

‘അവന് ഇച്ചിരി എയർ പിടുത്തം കൂടുതലാ’പൃഥ്വിരാജിനെ കുറിച്ച് മോളി കണ്ണമാലി കേട്ടോ!!!

മലയാളികളുടെ പ്രിയ താരമാണ് നടനും സംവിധായകനും നിർമാതാവും ഗായകനുമായ പൃഥ്വിരാജ് സുകുമാരൻ.താരത്തെ കുറിച്ച് നടി മോളി കണ്ണമാലി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഓൺവലൈൻ ചാനലായ ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജിനൊപ്പമുള്ള അനുഭവം മോളി കണ്ണമാലി പങ്കുവെച്ചത്.

‘ അവന് ഇച്ചിരി എയർ പിടുത്തം കൂടുതലാ. എന്നെ കാണുമ്പോൾ തന്നെ പറയും. തള്ളച്ചി അവിടെ നിപ്പുണ്ട്… ചെന്ന് കേറി പെട്ടേക്കല്ലൈന്ന്. എയർ കുറച്ചേരെന്ന് പറയും.അതുകൊണ്ട് എയർ കുറച്ചേ പോവുകയുള്ളു. അവന്് അത്ര സ്‌നേഹമാണ് എന്നോട്’ എന്നുമാണ് മോളി കണ്ണമാലി പറഞ്ഞത്.അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ചവിട്ടുനാടക കലാകാരിയായ മോളി കണ്ണമാലി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന പരമ്പരയിലൂടെയാണ് എല്ലാവർക്കും സുപരിചിതയായത്. ചാള മേരി എന്ന കഥാപാത്രം അത്രയ്ക്ക് ഹിറ്റായീിരുന്നു. ‘കേരള കഫേ’ എന്ന ചിത്രത്തിലൂടെയാണ് മോളി സിനിമയിൽ എത്തുന്നത്. ഇപ്പോൾ ഇംഗ്ലീഷ് സിനിമയായ ടുമോറോയിൽ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം. മലയാളി ജോയ്.കെ.മാത്യുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ജോയ്.കെ.മാത്യു

Aiswarya Aishu