ആറാട്ടണ്ണന്റെ പ്രേമരോഗം പണിയായി, കേസുമായി മോനിഷ രംഗത്ത്!

മോഹന്‍ലാലിന്റെ ആറാട്ട് സിനിമ ഇറങ്ങിയതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. അന്ന് മുതല്‍ ആറാട്ടണ്ണന്‍ എന്ന വിളിപ്പേരും ഇയാള്‍ക്ക് വീണു… ഇപ്പോള്‍ സന്തോഷ് വര്‍ക്കി സ്വയം വിശേഷിപ്പിക്കുന്നതും ആറാട്ടണ്ണന്‍ എന്ന് തന്നെയാണ്… പിന്നീട് തന്റെ പ്രണയം വെളിപ്പെടുത്തിയ ശേഷവും ആറാട്ടണ്ണന്‍ കുറേനാള്‍ എയറിലായിരുന്നു.. നടി നിത്യമേനോനോടും, പിന്നീട് നടി നിഖില വിമലിനോടും പ്രണയമാണെന്ന് സന്തോഷ് വര്‍ക്കി പല അഭിമുഖങ്ങളിലും സോഷ്യല്‍ മീഡിയ വഴിയും പറഞ്ഞ് നടന്നിരുന്നു.

ഇപ്പോഴിതാ സംവിധായിക മോനിഷ മോഹനോടും തനിക്ക് പ്രണയമാണെന്ന് തുറന്ന് പറഞ്ഞതോടെ ആറാട്ടണ്ണന് പണികിട്ടിയിരിക്കുകയാണ്. പ്രതി പൂവന്‍കോഴി, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു മോനിഷ. മോനിഷയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞ് സന്തോഷ് വര്‍ക്കി കഴിഞ്ഞ ദിവസം വീഡിയോ പങ്കുവെച്ചിരുന്നു. ഇതോടെയാണ് കേസുമായി മുന്നോട്ട് പോകാന്‍ മോനിഷ തീരുമാനിച്ചത്. സന്തോഷ് വര്‍ക്കിക്കെതിരെയുള്ള കേസുമായി താന്‍ മുന്നോട്ട് പോകുകയാണെന്നും താന്‍ ഇങ്ങനെ ചെയ്യുന്നത് സന്തോഷ് വര്‍ക്കി

അപമാനിച്ച എല്ലാ സ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണെന്നും മോനിഷ തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി വ്യക്തമാക്കി. പ്രതി പൂവന്‍കോഴി കാണാന്‍ വേണ്ടി ഞാന്‍ ലുലുമാളില്‍ ചെന്നപ്പോള്‍ സിനിമ കണ്ടിറങ്ങിയ സമയത്ത് കണ്ടതാണ് ഇവരെ. ഫസ്റ്റ് സൈറ്റില്‍ തന്നെ എനിക്ക് മോനിഷ മോഹന്‍ മേനോനെ ഇഷ്ടപ്പെട്ടു. അവര്‍ക്കും എന്നെ ഇഷ്ടമായെന്നും.. പക്ഷേ അപ്പോള്‍ നമ്പര്‍ ചോദിക്കാന്‍ സാധിച്ചില്ല

എന്നെല്ലാം സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. എന്തായാലും സന്തോഷ് വര്‍ക്കിക്ക് എതിരെ കേസുമായി മുന്നോട്ട് പോകാന്‍ മോനിഷ തീരുമാനിച്ചതോടെ ആറാട്ടണ്ണന് ഇനി ജയിലില്‍ ഇരുന്ന് ആറാടാം എന്നാണ് ആളുകള്‍ പറയുന്നത്.

Nikhina