സീതാനവമി ദിനത്തിൽ ‘ആദിപുരുഷി’ലെ  ജാനകി ആയി കൃതി സനോന്റെ  മോഷൻ പോസ്റ്റർ പുറത്തിറങ്ങി

സീത നവമി ദിനത്തിൽ ‘ആദിപുരുഷ’ന്റെ നിർമാതാക്കൾ നടി കൃതി സനോൻ  അവതരിപ്പിക്കുന്ന ജാനകി യുടെ  ഒരു പുതിയ മോഷൻ പോസ്റ്റർ പുറത്തിറക്കി. ഈ ഒരു കഥപാത്രം രാമായണത്തിലെ സീതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്, കൃതി ആണ് സീത ആയി എത്തുന്നത്. ഓം റൗട്ട് സംവിധാനം ചെയ്യ്ത ആദിപുരുഷ് വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം രാമായണത്തിൽ നിന്നും അനുകരിച്ച ചിത്രം കൂടിയാണ് ആദിപുരുഷ്.

തീയറ്ററിൽ റിലീസ് ചെയ്യുന്നതുനു മുൻപ് തന്നെ ന്യയോർക്കിൽ  നടക്കുന്ന ഡ്രീബേക്ക ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ആയി പ്രദർശിപ്പിക്കും. ഈ കാര്യം മുൻപേ സംവിധായകൻ സൂചിപ്പിച്ചിരുന്നു, നമ്മളുടെ രാജ്യത്തെ മാത്രമല്ല  ലോകം മുഴുവൻ രാമായണത്തിന്റെ കഥ പറയാൻ ആഗ്രഹിക്കുന്നു അതുകൊണ്ടു തന്നെയാണ് ഈ ചിത്രം ഇങ്ങനെ ഒരുക്കിയിരിക്കുന്നത്.

വലിയ സാങ്കേതിക വിദ്യകൾ കൊണ്ടാണ് ഇങ്ങനൊരു ചിത്രം ആവിഷ്കരിച്ചിരിക്കുന്നത് ചിത്രത്തിന്റെ അണിയറ പ്രവര്തകർ പറയുന്നു. ചിത്രത്തിൽ പ്രഭാസ്, കൃതിസനോൻ, സെയ്ദ് അലിഖാന്, സണ്ണി സിംഗ്, ദേവ ദത്ത നാഗൈ തുടങ്ങിയവർ ആണ് ചിത്രത്തിലെ പ്രധാന കഥപാത്രങ്ങളെ അവതരിപികുന്നത്, ചിത്രം ജൂൺ 16  നെ തീയിട്ടറുകളിൽ എത്തും.

Suji