ഇതാണ് പെര്‍ഫെക്ട്റ്റ് കാസ്റ്റിങ്!!! കൈയ്യടി നേടി ‘ജയ ജയ ജയ ജയ ഹേ’യിലെ ദര്‍ശനയുടെ കുട്ടിക്കാല കഥാപാത്രം

വെള്ളാരംകണ്ണുള്ള കുട്ടി വലുതാവുമ്പോള്‍ മോഹന്‍ലാല്‍ അല്ലെങ്കില്‍ മമ്മൂട്ടിയായി മാറുന്ന കാഴ്ചയാണ് മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടുള്ള കാഴ്ച. ആ കുട്ടിയും നായകനും തമ്മിലുള്ള ബന്ധം എന്താണെന്ന് പലരും മനസ്സില്‍ ചിന്തിച്ചിട്ടുണ്ടാവും. നടന്റെയോ നടിയുടെയോ ബാല്യകാലം അവതരിപ്പിക്കാന്‍ ഒരു കുട്ടി വേണം എന്നുമാത്രമേ അന്നൊക്കെ അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിട്ടുണ്ടാവുകയുള്ളു.

എന്നാലിപ്പോഴിതാ ‘ജയ ജയ ജയ ജയ ഹേ’യിലെ കാസ്റ്റിങാണ് കൈയ്യടി നേടുന്നത്.
ദര്‍ശന രാജേന്ദ്രന്റെ ജയഭാരതി എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിയാണ് വൈറല്‍ താരമാകുന്നത്. സജു മാത്യു എന്ന പ്രേക്ഷകന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പാണ് വൈറലാകുന്നത്.

‘മോഹന്‍ലാലിന്റെ ഛായയുണ്ടായിരുന്ന കുട്ടി വലുതാവുമ്പോ മമ്മൂട്ടിയായി മാറിയിരുന്ന കാലമൊക്കെ പോയി. പെര്‍ഫെക്റ്റ് കാസ്റ്റിംഗ്,’ എന്ന് ജയ ജയ ജയ ജയ ഹേയിലെ കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് അദ്ദേഹംം കുറിച്ചു.

ഡിസംബര്‍ 22 മുതല്‍ ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ ഉണ്ട്. സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് തയ്യാറാക്കിയ സിനിമയാണ് ജയ ജയ ജയ ജയ ഹേ. ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളായ രാജേഷ് കുമാറും ജയഭാരതിയുമായി എത്തിയത്.

Anu B