Categories: Film NewsKerala News

ഗായികയിൽ നിന്നും സംഗീത സംവിധാനത്തിലേക്ക് ചുവടു വെച്ച് മൃദുല വാര്യർ

മധുരമായ ശബ്ദം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് മൃദുല വാരിയർ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ മൃദുലക്ക് കഴിഞ്ഞു.  2007 ൽ ബിഗ് ബി എന്ന മലയാള സിനിമയിൽ പ്ലേബാക്ക് ഗായികയായിട്ടാണ് മൃദുല സംഗീത ലോകത്തേക്ക് എത്തി ചേർന്നത്.തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങൾക്ക് വേണ്ടിയും മൃദുല നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട്.  ഇപ്പോൾ സംഗീത സംവിധാനത്തിലേക്ക് മൃദുല എത്തി ചേർന്നിരിക്കുകയാണ്.  മൃദുലയുടെ പുതിയ വീഡിയോ ഗാനം ത്രാണ വനിതാ ദിനത്തിൽ മഞ്ജു വാരിയറിന്റെ ഫേസ്ബുക് പേജിലൂടെ  പുറത്ത് വിട്ടു.

ഇന്ത്യൻ സാഹചര്യങ്ങളുടെ പച്ചയായ ചിത്രം വരച്ചുകാട്ടുന്ന ഒരു മ്യൂസിക് ആൽബം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് മൃദുല.  ഇന്ത്യ എന്ന മഹാരാജ്യത്ത് ഓരോ നിമിഷത്തിലും സ്ത്രീകൾ ലൈംഗികമായി ആക്രമിക്കപ്പെടുകയാണ്. ജീവിക്കുന്ന ഇടങ്ങളിലൊക്ക കാമവെറിമൂത്ത കഴുകൻ കണ്ണുകൾ അവരെ പിന്തുടരുന്നു.പിച്ചിച്ചീന്തപ്പെടുന്നതിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട്. ഇന്നത്തെ ഇന്ത്യയുടെ നേർക്കുള്ള ചൂണ്ടു വിരൽ ആണ് മൃദുല അണിയിച്ചൊരുക്കുന്ന പുതിയ ആൽബം ത്രാണ.

കടപ്പാട് :  Mridula Varier Official

Krithika Kannan