കണ്‍മണിക്കായുളള കാത്തിരിപ്പില്‍ മൃദുല; കണ്ണടച്ച് സ്വപ്‌നം കണ്ട് താരം, വൈറല്‍ ചിത്രങ്ങള്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് മൃദുവ വിജയ്. അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ തന്റെ ഗര്‍ഭകാലം ആഘോഷമാക്കിയിരിക്കുകയാണ് താരം. തന്റെ ജീവിതത്തിലെ ഓരോ വിശേഷനിമിഷങ്ങളും മൃദുല ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ മൃദുലയും യുവയും മാത്രമല്ല ആരാധകരും ഇവരുടെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. ഓരോ ഘട്ടത്തിലും വയറ് വെയ്ക്കുന്നതിനെക്കുറിച്ചും അതിന്റെ ചിത്രങ്ങളുമെല്ലാം മൃദുല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയും വ്ലോഗുകളിലൂടെയുമാണ് മൃദുല വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ തന്റെ നിറവയറുമായുള്ള പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇളം വെയിലേറ്റ് തന്റെ കുഞ്ഞിനേയും പുണര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് മൃദുല പങ്കുവെച്ചിട്ടുള്ളത്.നിറവയറില്‍ സ്വയം പുണര്‍ന്ന് പ്രകൃതിയോട് ലയിച്ചാണ് മൃദുല നില്‍ക്കുന്നത്. വെള്ള കുര്‍ത്തയാണ് താരം അണിഞ്ഞിരിക്കുന്നത്. അമ്മയാകാന്‍ പോകുന്ന മൃദുലയുടെ സന്തോഷത്തില്‍ പങ്കുചേരുകയാണ് ഇപ്പോള്‍ ആരാധകരും. താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ചിത്രത്തിന് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. എത്രയും വേഗം അമ്മയേയും കുഞ്ഞിനേയും ഒന്നിച്ച് കാണാന്‍ സാധിക്കട്ടേ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.എട്ടാം മാസം പിന്നിട്ടത് മുതല്‍ കുഞ്ഞിന് വേണ്ടിയുള്ള ഓരോ സാധനങ്ങളും വാങ്ങിക്കൂട്ടുകയാണ് മൃദുലയും യുവയും. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനുവേണ്ടിയുള്ള ഉടുപ്പുകളും കളിപ്പാട്ടങ്ങളും മറ്റ് സാധനങ്ങളുമെല്ലാം മൃദുല വാങ്ങിയത്. ഇതിനായി മൃദുലയുടെ അനുജത്തി പാര്‍വ്വതിയും കുഞ്ഞ് യാമിയും ഒപ്പമുണ്ടായിരുന്നു. ഇവരെല്ലാം ചേര്‍ന്നാണ് കുഞ്ഞിനായി ആവശ്യമുള്ളതെല്ലാം വാങ്ങിയത്. ഈ വീഡിയോ മൃദുല തന്നെയാണ് പങ്കുവെച്ചത്.

 

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago