മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് മൃദുവ വിജയ്. അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ തന്റെ ഗര്‍ഭകാലം ആഘോഷമാക്കിയിരിക്കുകയാണ് താരം. തന്റെ ജീവിതത്തിലെ ഓരോ വിശേഷനിമിഷങ്ങളും മൃദുല ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ മൃദുലയും യുവയും മാത്രമല്ല ആരാധകരും ഇവരുടെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. ഓരോ ഘട്ടത്തിലും വയറ് വെയ്ക്കുന്നതിനെക്കുറിച്ചും അതിന്റെ ചിത്രങ്ങളുമെല്ലാം മൃദുല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയും വ്ലോഗുകളിലൂടെയുമാണ് മൃദുല വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ തന്റെ നിറവയറുമായുള്ള പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇളം വെയിലേറ്റ് തന്റെ കുഞ്ഞിനേയും പുണര്‍ന്ന് നില്ക്കുന്ന ചിത്രമാണ് മൃദുല പങ്കുവെച്ചിട്ടുള്ളത്.നിറവയറില്‍ സ്വയം പുണര്‍ന്ന് പ്രകൃതിയോട് ലയിച്ചാണ് മൃദുല നില്‍ക്കുന്നത്. വെള്ള കുര്‍ത്തയാണ് താരം അണിഞ്ഞിരിക്കുന്നത്. അമ്മയാകാന്‍ പോകുന്ന മൃദുലയുടെ സന്തോഷത്തില്‍ പങ്കുചേരുകയാണ് ഇപ്പോള്‍ ആരാധകരും. താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ചിത്രത്തിന് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. എത്രയും വേഗം അമ്മയേയും കുഞ്ഞിനേയും ഒന്നിച്ച് കാണാന്‍ സാധിക്കട്ടേ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.എട്ടാം മാസം പിന്നിട്ടത് മുതല്‍ കുഞ്ഞിന് വേണ്ടിയുള്ള ഓരോ സാധനങ്ങളും വാങ്ങിക്കൂട്ടുകയാണ് മൃദുലയും യുവയും. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനുവേണ്ടിയുള്ള ഉടുപ്പുകളും കളിപ്പാട്ടങ്ങളും മറ്റ് സാധനങ്ങളുമെല്ലാം മൃദുല വാങ്ങിയത്. ഇതിനായി മൃദുലയുടെ അനുജത്തി പാര്‍വ്വതിയും കുഞ്ഞ് യാമിയും ഒപ്പമുണ്ടായിരുന്നു. ഇവരെല്ലാം ചേര്‍ന്നാണ് കുഞ്ഞിനായി ആവശ്യമുള്ളതെല്ലാം വാങ്ങിയത്. ഈ വീഡിയോ മൃദുല തന്നെയാണ് പങ്കുവെച്ചത്.